Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം ജൂലൈ 18,19 തീയതികളില്‍

Picture

 ഡബ്ലിന്‍: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ജൂലൈ 18, 19 (ശനി, ഞായര്‍) തീയതികളില്‍ അയര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തുന്നു.

18നു (ശനി) വൈകുന്നേരം ആറിനു താല സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഇടവകയില്‍ ശ്രേഷ്ഠ ബാവയ്ക്ക് വരവേല്‍പ്പു നല്‍കും.

19നു (ഞായര്‍) രാവിലെ 9.30നു ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ സ്വീകരണവും ശ്രേഷ്ഠ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ബാവയുടെ 87-ാമത് ജന്മ ദിനാഘോഷവും നടക്കും. വൈകുന്നേരം ആറിന് വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയില്‍ സ്വീകരണം നല്‍കും. 20നു (തിങ്കള്‍) സന്ദര്‍ശനം പൂര്‍ത്തിയാക്കി ബാവ മടങ്ങും.

റിപ്പോര്‍ട്ട്: രാജു വേലംകാലാ 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code