നിലയ്ക്കല്‍ ഭദ്രാസന സണ്ഡേസ്കൂള് ഡയറക്ടറെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തു
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ സി.കെ. 45/2014 കല്പന പ്രകാരം സണ്ഡേസ്കൂള് ഡിസ്ട്രിക്ട് ഇന്‍സ്പെക്ടര്‍മാരുടെയും സെക്രട്ടറിമാരുടെയും സണ്ഡേസ്കൂള് ഹെഡ്മാസ്റര്മാരുടെയും യോഗം നടന്നു. റാന്നി സെന്റ് തോമസ് അരമനയില്‍ നടന്ന യോഗത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഭദ്രാസന സണ്ഡേസ്കൂള് ഡയറക്ടറായി വയലത്തല മാര്‍ സേവേറിയോസ് സ്ളീബാ വലിയപള്ളി ഇടവകാംഗം ഓലിക്കല്‍ ഒ.എം. ഫിലിപ്പോസിയുെം, സെക്രട്ടറിയായി വെച്ചൂച്ചിറ മാര്‍ ഗ്രീഗോറിയോസ് ഇടവകാംഗം കൊല്ലകുന്നേല്‍ ജോസ് കെ. ഏബ്രഹാമിയുെം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
Comments