Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാവേലിക്കര ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷനു തുടക്കം

Picture


മാവേലിക്കര: ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിലെ 39 പള്ളികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാവേലിക്കര ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷനു നടയ്ക്കാവ് ജോര്‍ജിയന്‍ മൈതാനത്ത് തുടക്കമായി.
ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസ്സുകളില്‍ സ്‌നേഹമാകുന്ന ആത്മീയതയുടെ വിജയമാണ് എന്നും ഉണ്ടാകേണ്ടതെന്ന് മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ ഫാ. വി.എം. മത്തായി വിലനിലം അധ്യക്ഷത വഹിച്ചു. ഫാ. ഫിലിപ്പ് തരകന്‍ വചന പ്രഘോഷണം നടത്തി.

കണ്‍വന്‍ഷന്‍ ജനറല്‍ സെക്രട്ടറി ഫാ.ടി.ടി. തോമസ് ആല, ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ്പ്, കൌണ്‍സിലംഗം ഫാ. ഡി. ഗീവര്‍ഗീസ്, ഫാ. മാജ് മാത്യു, രാജന്‍ തെക്കേവിള, സജു കല്ലറയ്ക്കല്‍, ഡോ. കെ.എല്‍. മാത്യു വൈദ്യന്‍ കോര്‍എപ്പിസ്‌കോപ്പാ, ഏബ്രഹാം തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫെബ്രുവരി 12ന് വൈകിട്ട് 6ന് കണ്‍വന്‍ഷന്‍, 8ന് ലഹരി വിമുക്ത പ്രാര്‍ത്ഥന. 13ന് രാവിലെ 10ന് ഭദ്രാസന മര്‍ത്തമറിയം സമാജം വനിതാ സംഗമം വനിത കമ്മീഷന്‍ അംഗം ഡോ. ലിസി ജോസ് ഉദ്ഘാടനം ചെയ്യും. മര്‍ത്തമറിയം സമാജം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. മാത്യു വി. തോമസ് അധ്യക്ഷത വഹിക്കും. 10.30ന് വിനി രഞ്ജു ധ്യാനം നയിക്കും. 14ന് രാവിലെ 10ന് ഭദ്രാസന വൈദിക ശുശ്രൂഷക സംഗമം അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഫാ. സഖറിയാ നൈനാന്‍ ക്‌ളാസെടുക്കും. 15ന് ഉച്ചയ്ക്ക് 2ന് ഭദ്രാസന സണ്‍ഡേസ്‌കൂള്‍ അധ്യാപക വിദ്യാര്‍ത്ഥി സംഗമം രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഭദ്രാസന സണ്‍ഡേസ്‌കൂള്‍ വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സ് ഈപ്പന്‍ അധ്യക്ഷത വഹിക്കും. ഫാ. ഐസക്ക് ബി. പ്രകാശ് ക്‌ളാസെടുക്കും.
വിവിധ ദിവസങ്ങളില്‍ ഫാ. വര്‍ഗീസ് ടി. വര്‍ഗീസ്, ഫാ. നെല്‍സണ്‍ ജോണ്‍, ഫാ.ഡോ. നൈനാന്‍ വി. ജോര്‍ജ്ജ് എന്നിവര്‍ വചന ശുശ്രൂഷ നടത്തും. ട്രഷറര്‍ രാജന്‍ തെക്കേവിള, പ്രോഗ്രാം ചെയര്‍മാന്‍ ഫാ. മനോജ് മാത്യു, കണ്‍വീനര്‍ സജു കല്ലറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
കണ്‍വന്‍ഷന്റെ ഭാഗമായി സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംഗീതം, സമൂഹ ഗാനം, പ്രസംഗം എന്നീ മത്സരങ്ങള്‍ 7ന് രാവിലെ 9ന് തഴക്കര എം.എസ്. സെമിനാരിയില്‍ നടക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code