തിരുവല്ല: കുറ്റപ്പുഴ പള്ളിമുക്ക് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആരംഭിച്ചു. 8ന് രാവിലെ 10ന് തിരുവല്ല ഈസ്റ് ഡിസ്ട്രിക്ട് മര്‍ത്തമറിയം സമാജം ഏകദിന സമ്മേളനം, വൈകിട്ട് 5.15ന് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, പ്രസംഗം. 9ന് രാവിലെ 8.15ന് എം.ജി.ഒ.സി.എസ്.എമ്മിന്റെ ആഭിമുഖ്യത്തില്‍ സുറിയാനിയില്‍ വിശുദ്ധ കുര്‍ബ്ബാന. വൈകിട്ട് 5ന് സന്ധ്യാനമസ്കാരം, പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം. 10ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച, കൊടിയിറക്ക് എന്നിവ നടക്കും.
വികാരി ഫാ. സി.സി. കുര്യാക്കോസ്, ട്രസ്റി ഏബ്രഹാം വര്‍ഗീസ്, സെക്രട്ടറി റോണി ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
Comments