മാമ്മന്‍ മാത്യുവിനും ജോര്‍ജ്ജ് മുത്തൂറ്റിനും എ.ഐ.എം.എ. അവാര്‍ഡ്
മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യുവിനും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് എം.ജി. ജോര്‍ജ്ജ് മുത്തൂറ്റിനും ഓള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന് (എ.ഐ.എം.എ.) അവാര്‍ഡ് ലഭിച്ചു.
വിവിധ മേഖലകളില്‍ നല്കിയ സംഭാവനകള്‍ക്ക് 13 പേര്‍ക്കാണ് ഇക്കൊല്ലം അവാര്‍ഡ് പ്രഖ്യാപിച്ചത്. മാധ്യമരംഗത്തെ വിശിഷ്ട സംഭാവനയ്ക്ക് മാമ്മന്‍ മാത്യുവിനും ഉയര്‍ച്ച കാട്ടിയ വ്യവസായ പ്രമുഖന് എന്ന വിഭാഗത്തില്‍ ജോര്‍ജ്ജ് മുത്തൂറ്റിനും ബഹുമതി ലഭിച്ചു.
Comments