മാര്‍ അപ്രേം പള്ളിയില്‍ കല്ലിട്ട പെരുന്നാള്‍ ആഗസ്റ് 1 മുതല്‍
തോട്ടയ്ക്കാട്: മാര്‍ അപ്രേം പള്ളിയില്‍ കല്ലിട്ട പെരുന്നാളും പതിഞ്ച് നോമ്പാചരണവും ആരംഭിച്ചു. രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ. എബി ഫിലിപ്പ് ചിറത്തലയ്ക്കല്‍ കാര്‍മികത്വം വഹിച്ചു.
രണ്ടിന് വൈകിട്ട് 5.30ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് കല്‍ക്കുരിശിങ്കല്‍ വിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന. 8ന് 10.30ന് ധ്യാനം. 14ന് മാടത്താനി കുരിശിങ്കല്‍ സന്ധ്യാപ്രാര്‍ത്ഥന. 15ന് വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ച് രാവിലെ 7.30ന് കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം എന്നിവ നടക്കും. ഫാ. വി.എ. ഏബ്രഹാം വാഴയ്ക്കല്‍, ഫാ. പോള്‍ ഏബ്രഹാം ഇടത്തറ എന്നിവര്‍ നേതൃത്വം നല്‍കും.
Comments