പൊന്‍കുന്നം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പുതുക്കിപണിത പൊന്‍കുന്നം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ ജൂണ്‍ 20, 21 തീയതികളില്‍ നടത്തുന്നു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കൂദാശയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തേവോദോസിയോസ്, യു.കെ.യൂറോപ്പ്ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായിരിക്കും.
18നും, 19നും വൈകിട്ട് 5.30ന് ധ്യാനം. 20ന് 10ന് കാതോലിക്കേറ്റ് പതാക ഉയര്‍ത്തല്‍, 10ന് ധ്യാനം, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 6.45ന് വിശുദ്ധ ദേവാലയ കൂദാശയുടെ ഒന്നാം ഭാഗം. 21ന് രാവിലെ 6.30ന് പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധ ദേവാലയ കൂദാശയുടെ രണ്ടാം ഭാഗം, വിശുദ്ധ കുര്‍ബ്ബാന, പൊതുസമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടക്കും.
വികാരി ഫാ. ജിനോ വര്‍ഗീസ്, സഹവികാരി ഫാ. പി.എ.മാത്യൂസ്, ട്രസ്റി സി.പി. തങ്കച്ചന്, സെക്രട്ടറി ജോര്‍ജ്ജ് ഈപ്പന് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
Comments