Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആന്തരിക നവീകരണം കാലഘട്ടത്തിന്റെ ആവശ്യം

Picture

പത്തനംതിട്ട: 97ാമത് മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്റെ പ്രധാന ദിനമായ നടുനോമ്പിനു മാക്കാംകുന്ന് കണ്‍വന്‍ഷന്‍ വേദിയില്‍ പരി. ബസേലിയോസ് ഗീവര്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ചരമ സുവര്ണ്ണജൂബിലി അനുസ്മരണപ്രഭാഷണം നടത്തിയ മലങ്കരയുടെ പൗരസത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ജനസാഗരത്തെ ആന്തരിക നവീകരണം കാലഘട്ടത്തിന്റെ ആവശ്യകതയാണന്ന് ഉദ്‌ബോധിപ്പിച്ചു .

'ആന്തരികമായ നവീകരണം ഉണ്ടായാല്‍ മാത്രമെ സ്‌നേഹവും സമാധനവും സംത്രപ്തിയും നിറഞ്ഞ ജീവിതം നയിക്കാന്‍ കഴിയു എന്ന് പരിശുദ്ധ പിതാവ് കൂട്ടിചേര്‍ത്തു'.
തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി.കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയും നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തയും ബംഗ്ലുര് ഭദ്രാസനാധിപന്‍ അഭി.ഡോ. എബ്രഹാം മാര് സെറാഫീം മെത്രാപ്പോലീത്തയും നേതൃത്വതം നല്കി കണ്‍വന്‍ഷന്‍ അനുഗ്രഹപ്രതമാക്കി. സഖേര് എന്ന തൂലിക നാമത്തില് അറിയപ്പെടുന്ന റവ. ഫാ. സഖറിയ നെനാന്‍ വചന പ്രഘോഷണം നടത്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code