Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ എപ്പിഫാനിയോസിന്റെ 5ാം ഓര്‍മ്മപ്പെരുന്നാള്‍ 14, 15 തീയതികളില്‍

Picture

കൊല്ലം, തിരുവനന്തപുരം ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ അഞ്ചാം ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 14, 15 ദിവസങ്ങളില്‍ മാതൃ ഇടവകയായ ചെങ്കുളം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആചരിക്കുന്നു.
15ന് രാവിലെ 8ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. 9ന് അനുസ്മരണ സമ്മേളനത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഡോ. എം.കുര്യന്‍ തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. ഫാ. ഐസക്ക് ബി. പ്രകാശ്, ട്രസ്‌റി റോയി ജേക്കബ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് അവാര്‍ഡ്ദാനം, ആശീര്‍വാദം, നേര്‍ച്ച എന്നിവ നടക്കുമെന്ന് വികാരി ഫാ. മാത്യു ഏബ്രഹാം അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code