Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വിവിധ പള്ളികളില്‍ പ്രതിഷേധ റാലി നടത്തി

Picture

ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ യാക്കോബായ വിഭാഗം അതിക്രമിച്ചു കയറി പ്രാര്‍ത്ഥന നടത്തിയതില്‍ പ്രതിഷേധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വിവിധ പള്ളികളില്‍ പ്രതിഷേധ റാലി നടത്തി.
കുന്നംകുളം: ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് തോലത്ത്, ട്രസ്‌റി എം.കെ. താരുകുട്ടി, എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. കുര്‍ബ്ബാന മദ്ധ്യേ ഇടയലേഖം വായിച്ചു.
കുന്നംകുളം സെന്റ് തോമസ് കിഴക്കേ പുത്തന്‍ പള്ളി, സെന്റ് ലാസറസ്സ് പള്ളി, മേലേപ്പാറ സെന്റ് ജോര്‍ജ്ജ് പള്ളി, ചൊവ്വന്നൂര്‍ സെന്റ് ഗ്രീഗോറിയോസ് പള്ളി, പഴഞ്ഞി സെന്റ് മേരീസ് പള്ളി, മങ്ങാട് സെന്റ് ഗ്രീഗോറിയോസ് പള്ളി എന്നിവിടങ്ങളിലും പ്രതിഷേധ റാലികള്‍ ഉണ്ടായി.


മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ മാവേലിക്കര പോലീസ് സ്‌റേഷിലേക്ക് മാര്‍ച്ച് നടത്തി. ഫാ. ഡി. ഗീവര്‍ഗ്ഗീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ട്രസ്‌റി സൈമണ്‍ കൊമ്പശ്ശേരില്‍, സെക്രട്ടറി ജി കോശി തുണ്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹരിപ്പാട്: തൃക്കുന്നത്ത് സെമിനാരിയില്‍ അതിക്രമിച്ചു കയറി വൈദികരെ മര്‍ദ്ദിച്ചതിലും കുര്‍ബ്ബാന അര്‍പ്പിച്ചതിലും പ്രതിഷേധിച്ച് ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസനം പശ്ചിമ മേഖലയിലെ 14 പള്ളികള്‍ ചേര്‍ന്ന് ഹരിപ്പാട്ട് പ്രകടനം നടത്തി. ഫാ. എബി ഫിലിപ്പ്, ഫാ. അലക്‌സാണ്ടര്‍ വട്ടയ്ക്കാട്ട്, തങ്കച്ചന്‍ കൊല്ലമല, സുനില്‍ കെ. ജോര്‍ജ്ജ്, ഷാജന്‍ ജോര്‍ജ്ജ്, റോണി വര്‍ഗ്ഗീസ്, ഡി. മാത്തുണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.
മല്ലപ്പള്ളി: തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ യാക്കോബായ വിഭാഗത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്‌സ് സഭ മല്ലപ്പള്ളിയില്‍ പ്രകടനം നടത്തി.
ഫാ. ജോജി മാത്യു, ഫാ. കുറിയാക്കോസ് വര്‍ഗ്ഗീസ്, ഫാ. ജോണ്‍ മാത്യു, ഫാ. ജേക്കബ് എം. വര്‍ഗ്ഗീസ്, അഡ്വ. വിവേക് വര്‍ഗീസ്, സുനില്‍ കെ. ഈശോ, ജോബിന്‍ ഈപ്പന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.


റാന്നി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അധീതയിലുളളതും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായുടെ ആസ്ഥാനവുമാകുന്ന തൃക്കുന്നത്ത് സെമിനാരിയോടനുബന്ധിച്ചുളള ചാപ്പലില്‍ യാക്കോബായ വിഭാഗം അതിക്രമിച്ചു കയറുകയും അരമന മാനേജര്‍ ബഹു.യാക്കോബ് തോമസ് അച്ചനെയും രണ്ട് വൈദിക വിദ്യാര്‍ത്ഥികളെയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതില്‍ നിലയ്ക്കല്‍ ഭദ്രാസന കൌണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഓര്‍ത്തഡോക്‌സ് സഭയുടെ ഉടമസ്ഥത കോടതി വിധികളിലൂടെ അംഗീകരിച്ച് ലഭിച്ചിട്ടുളള ചാപ്പലിലാണ് യാക്കോബായ വിഭാഗം മെത്രാപ്പോലീത്തന്മാരുടെ നേതൃത്വത്തില്‍ വിധി ലംഘിച്ച് ഗേറ്റും കതകും തകര്‍ത്ത് കടന്നുകയറ്റം നടത്തിയത്. നിലയ്ക്കല്‍ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും ഞായറാഴ്ച ദിവസം വൈദികരുടെ അദ്ധ്യക്ഷതയില്‍ പ്രതിഷേധ യോഗങ്ങള്‍ കൂടുകയും പ്രതിഷേധ റാലി നടത്തുകയും ചെയ്തു.

ഡല്‍ഹി: ഭാരതത്തിലെ നിയമവ്യവസ്ഥിതിയെയും ഭരണഘടനയെയും കോടതിവിധികളെയും ജില്ലാ ഭരണകൂടത്തിന്റെ തീരുമാനങ്ങളെയും അവഗണിച്ച് ഒരു കവര്‍ച്ചക്കാരനെപ്പോലെ അല്ല കവര്‍ച്ചക്കാരനാണെന്ന് തെളിയിച്ചുകൊണ്ട് ആലുവാ തൃക്കുന്നത്ത് സെമിനാരി ചാപ്പലില്‍ അര്‍ദ്ധരാത്രിയില്‍ കയറിയ പുത്തന്‍ കുരിശ് സൊസൈറ്റിയുടെ തലവന്‍ തോമസ് പ്രഥമനും കൂട്ടരും കയറിയ നടപടിയെ ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനം അപലപിച്ചു.
ഇന്ദിരാപുരം സെന്റ് തോമസ് സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. അതിക്രമിച്ചു പള്ളിയില്‍ കയറുക, വിശുദ്ധ കുര്‍ബ്ബാനയെ അവഗേളിക്കുക, സെമിനാരി മാനേജരായ വൈദികനെയും സെമിനാരിയും അക്രമിക്കുക എന്നീ പ്രവര്‍ത്തികള്‍ പൈശാചികമെന്ന് വിലയിരുത്തിക്കൊണ്ട് പ്രതിഷേധപ്രമേയം മുന്‍ സെക്രട്ടറി ജോജി നൈനാന്‍ അവതരിപ്പിച്ചു.
കലാപകാരികളായ ഈ വ്യക്തികള്‍ക്ക് കര്‍ശന നടപടികള്‍ എടുക്കുവാന്‍ യോഗം ശക്തമായി ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് എം. സാമുവേല്‍, സെക്രട്ടറി റോണി വി. സകറിയ, ട്രഷറര്‍ സജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code