Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുമ്പഴ കത്തീഡ്രലില്‍ പെരുന്നാള്‍ മഹാമഹം 22 മുതല്‍ 30 വരെ

Picture

കുമ്പഴ: മാര്‍ ശെവമൂന്‍ ദെസ്തൂനി ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ 109ാമത് പെരുന്നാള്‍ 22 മുതല്‍ 30 വരെ നടക്കും. 22ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം കുടുംബസംഗമം, 10.15ന് പിതൃസ്മൃതി. 23ന് വൈകിട്ട് 6.45ന് ക്രിസ്തുമസ് ഈവ്. 24ന് വൈകിട്ട് അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ജനനപ്പെരുന്നാളിന്റെ സന്ധ്യാനമസ്‌കാരം. 25ന് വെളുപ്പിനെ മൂന്നിന് രാത്രി നമസ്‌കാരം, 3.30ന് തീജ്വാല ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റ്. വൈകിട്ട് 6ന് സന്ധ്യാനമസ്‌കാരം, 6.45ന് സംയുക്ത ക്രിസ്തുമസ് റാലി.

26ന് വൈകിട്ട് 6ന് സന്ധ്യാനമസ്‌കാരം, 6.45ന് ഗാനശുശ്രൂഷ, വചനശുശ്രൂഷ, സമര്‍പ്പണ ശുശ്രൂഷ. 27ന് വൈകിട്ട് 6ന് സന്ധ്യാനമസ്‌കാരം, 6.45ന് ഭക്തിനിര്‍ഭരമായ റാസ, പ്രദക്ഷിണം, ആശീര്‍വാദം, ആകാശദീപക്കാഴ്ച. 28ന് വൈകിട്ട് 6ന് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, വചനശുശ്രൂഷ, അനുതാപ ശുശ്രൂഷ. 29ന് രാവിലെ 7.15ന് പ്രഭാത നമസ്‌കാരം, 8.15ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, വചനശുശ്രൂഷ, 8.15ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന.

അവസാന ദിവസമായ 30ന് രാവിലെ 7ന് പ്രഭാത നമസ്‌കാരം, 8ന് അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, ഭക്തിനിര്‍ഭരമായ പകല്‍ റാസ, ശ്‌ളൈഹിക വാഴ്വ്, ആശീര്‍വാദം, നേര്‍ച്ച, കൊടിയിറക്ക് എന്നിവ നടക്കുമെന്ന് വികാരി അറിയിച്ചു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code