Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെട്ടിക്കല്‍ ദയറായില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍

Picture


മാര്‍ തോമാശ്‌ളീഹായുടെ നാമത്തില്‍ സ്ഥാപിതമായതും എ.ഡി. 1125 മലങ്കര സഭയിലെ പ്രഥമ ദയറായും പരിശുദ്ധ പരുമല തിരുമേനിയുടെ സന്യാസ ജീവിതം കൊണ്ട് പരിപാവനമാക്കപ്പെട്ടതുമായ വെട്ടിക്കല്‍ സെന്റ് തോമസ് ദയറായില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആരംഭിച്ചു.
8ന് രാവിലെ 8ന് പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. വൈകിട്ട് 5ന് സന്ധ്യാനമസ്‌കാരം, 6ന് സണ്‍ഡേസ്‌കൂള്‍ വാര്‍ഷികം. 9ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ അനുഗ്രഹ പ്രഭാഷണം. തുടര്‍ന്ന് പെരുന്നാള്‍ പ്രദക്ഷിണം, പ്രസംഗം, നേര്‍ച്ച, ശ്‌ളൈഹിക വാഴ്വ്. 10ന് രാവിലെ 6ന് ചാപ്പലില്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 8.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച, കൊടിയിറക്ക് എന്നിവ നടക്കുമെന്ന് ദയറാ മാനേജര്‍ ഫാ. എം. ജേക്കബ് അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code