Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മൌണ്ട് താബോര്‍ ദയറായിലെ ഓര്‍മപ്പെരുന്നാള്‍ കൊടിയിറങ്ങി

Picture

പത്തനാപുരം . സെന്റ് സ്റ്റീഫന്‍സ് മൌണ്ട് താബോര്‍ ദയറയിലെ സംയുക്ത ഓര്‍മപ്പെരുനാളിനു കൊടിയിറങ്ങി. താബോര്‍ ദയറയുടെ സ്ഥാപകാധ്യക്ഷനും മലങ്കര ഓര്‍ത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപനുമായിരുന്ന മാര്‍ തോമ്മാ ദിവന്നാസിയോസിന്റെ 41ാം ശ്രാദ്ധം, മദ്രാസ് ഭദ്രാസനാധിപനായിരുന്ന സഖറിയാ മാര്‍ ദിവന്നാസിയോസിന്റെ 16ാം ശ്രാദ്ധം, ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന ഇയ്യോബ് മാര്‍ പീലക്‌സിനോസിന്റെ രണ്ടാം ശ്രാദ്ധം എന്നിവയാണു സംയുക്തമായി ആചരിച്ചത്.
ദിദിമോസ് പ്രഥമന്‍ വലിയബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമാപന ചടങ്ങുകള്‍. സഭയുടെ കീഴിലെ 14 മെത്രാപ്പൊലീത്തമാരും സന്നിഹിതരായിരുന്നു.
ദയറയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. നിര്‍ധനര്‍ക്കുള്ള തയ്യല്‍മെഷീന്‍ വിതരണം, അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മൌണ്ട് താബോര്‍ എല്‍പിഎസ് വിദ്യാര്‍ഥിക്ക് ചികില്‍സാ സഹായഫണ്ട് എന്നിവയുടെ വിതരണവും നിര്‍വഹിച്ചു. മൌണ്ട് താബോര്‍ കോര്‍പറേറ്റ് മാനേജര്‍ സി.ഒ. ജോസഫ് റമ്പാന്‍, സെക്രട്ടറി കെ.വി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code