മെഴുവേലി: ഹോളി ഇന്നസെന്റ്സ് ഓര്‍ത്തഡോക്സ് പള്ളിപ്പെരുനാളും കണ്‍വന്‍ഷനും 15 മുതല്‍ 27 വരെ നടക്കും. 15നു 10.30നു കൊടിയേറ്റ്, 11നു തീര്‍ഥാടക വാരം ഉദ്ഘാടനം. 18നു 10.30ന് മര്‍ത്തമറിയം സമാജങ്ങളുടെ നേതൃത്വത്തില്‍ ഉപവാസ ധ്യാനം. 20ന് ഏഴിന് ഫാ. വര്‍ഗീസ് വര്‍ഗീസ് മീനടം വചനശുശ്രൂഷ നടത്തും.
21നു 10നു യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുടെ രക്തസാക്ഷിത്വ സ്മരണ, മൂന്നിനു വിദ്യാര്‍ഥിസംഗമം, അഞ്ചിനു തോമസ് മാര്‍ അത്തനാസിയോസിന്റെ കാര്‍മികത്വത്തില്‍ കിടങ്ങന്നൂര്‍ സെന്‍ട്രല്‍ കുരിശിന് സൌധത്തിലെ കൊടിമരം കൂദാശ, ഏഴിന് ഫാ. ഐസക് ബി. പ്രകാശ് ചെങ്കുളം വചനശുശ്രൂഷ നടത്തും. 22നു വൈകിട്ട് ഏഴിന് ജോസഫ് സാമുവല്‍ കറുകയില്‍ കോറെപ്പിസ്കോപ്പ വചനശുശ്രൂഷ നടത്തും. 23നു മൂന്നിന് വയോജന സമ്മേളനം, ഏഴിന് ഫാ. ഡോ. ഒ. തോമസ് നിരണം വചനശുശ്രൂഷ നടത്തും.
25ന് അഞ്ചിനു തീര്‍ഥാടക സംഗമം, ഏഴിന് ക്രിസ്മസ് നൈറ്റ്. ഫാ. തോമസ് കൊക്കാപ്പറമ്പില്‍ സന്ദേശം നല്‍കും, 7.30ന് ആധ്യാത്മിക സംഘടനകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍. 26ന് ആറിന് പെരുനാള് റാസ. 27ന് എട്ടിന് മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് കാര്‍മികത്വം വഹിക്കും, 10നു മുതിര്‍ന്ന ഇടവകാംഗങ്ങളൈ ആദരിക്കും, 11ന് ആത്മീയ സംഘടനകളുടെ സംയുക്ത വാര്‍ഷികം, 12.30ന് സ്നേഹ വിരുന്ന്, രണ്ടിനു പ്രവാസി സംഗമം, അഞ്ചിനു കൊടിയിറക്ക്, ഏഴിന് കലാസന്ധ്യ.
Comments