മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ ഇന്ഡോഷ്യോയില് സുരഭായ എന്ന സ്ഥലത്ത് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു.
തിരുവല്ല പുളിക്കീഴ് വേങ്ങല്‍ വര്‍ഗീസിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അഭിവന്ദ്യ മെത്രാപ്പോലീത്താ എത്തിയത്. സിംഗപ്പൂര്‍ പള്ളി വികാരി ഫാ. സജി ഏബ്രഹാം, മലങ്കര സഭാമാനേജിംഗ് കമ്മിറ്റിയംഗം ഐ.തോമസ്, രാജു വേങ്ങല്‍ വര്‍ഗീസ്, ഡോ. ആലീസ് വര്‍ഗീസ്, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദീകരും, മറ്റ് വിശ്വാസികളും സംബന്ധിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്താ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗങ്ങളെയും നമ്മുടെ സഭാംഗങ്ങളെയും അനുമോദിക്കുകയും ജീവിവത്തില്‍ ഇന്ഡോഷ്യേയില് ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അവസരം ലഭിച്ചത് ഒരു മഹാഭാഗ്യമായി കരുതുകയും ചെയ്യുന്നുയെന്ന് പ്രസംഗമദ്ധ്യേ പറഞ്ഞു.
Comments