Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗീവര്‍ഗീസ് മാര്‍ ദീയസ്‌കോറോസിന്റെ 14ാമത് ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

Picture

റാന്നി ഹോളി ട്രിനിറ്റി ആശ്രമസ്ഥാപകനും തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ 14ാം ശ്രാദ്ധപ്പെരുന്നാളിന് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ കൊടിയേറി.  ജൂലൈ 22,23 തീയതികളിലാണ് പ്രധാന പെരുന്നാള്‍.

നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ആശ്രമ ചാപ്പലില്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.
ജൂലൈ 16 മുതല്‍ എല്ലാ ദിവസവും പ്രഭാത നമസ്‌കാരം, വി.കുര്‍ബ്ബാന, സന്ധ്യാനമസ്‌കാരം എന്നിവ നടക്കും. തിരുവന്തപുരം ഭദ്രാസനത്തില്‍ നിന്നുളള പാവനസ്മരണാ റാലിക്ക് ജൂലൈ 22ന് 3 മണിക്ക് ആശ്രമത്തില്‍ സ്വീകരണം നല്‍കും തുടര്‍ന്ന് തീര്‍ത്ഥാടക സംഗമം, അനുസ്മരണ സന്ദേശം എന്നിവ നടത്തപ്പെടും. 6.45ന് കൊട്ടാരക്കര, ഐപ്പളളൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പളളി വികാരി ഫാ.ജോസഫ് മാത്യു വചനശുശ്രൂഷ നിര്‍വ്വഹിക്കും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന നടത്തും.

23ന് രാവിലെ 7 മണിക്ക് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാന, 9.30ന് അനുസ്മരണ പ്രഭാഷണം, 10ന് എന്‍ഡോവ്‌മെന്റ് വിതരണം, 10.15ന് ദീയസ്‌കോറോസ് സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ദാനം, ആശീര്‍വ്വാദം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code