മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മുംബൈ ഭദ്രാസന മെത്രാപ്പോലീത്തയായ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ മാതൃ സഹോദരന് കിഴക്കേടത്തായ മാങ്കൂട്ടത്തില്‍ എം.ജി. ജോര്‍ജ്ജ് (90) നിര്യാതനായി. സംസ്കാരം ജൂലൈ 8ന് മൂന്നിന് ഭവനത്തില്‍ ശുശ്രൂഷയ്ക്കുശേഷം നാലിന് മാക്കാംകുന്ന് സെന്റ് സ്റീഫന്‍സ് കത്തീഡ്രലില്‍. ബ്രിട്ടീഷ് ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രാദേശിക നേതാവുമായി. മാതൃകാ കര്‍ഷകനെന്ന നിലയില്‍ കൃഷിവകുപ്പില്‍ നിന്ന് ഒട്ടനേകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ട്. കുടുംബയോഗം പ്രസിഡന്റായിരുന്നു.
ഭാര്യ: പുന്നയ്ക്കാട്ട് മഠത്തില്‍ പൂവണ്ണംതടത്തില്‍ പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കള്‍: മേഴ്സി, സജി, ബറ്റി (മൂവരും യു.എസ്.), സിസിലി (സൌദി). മരുമക്കള്‍: ബേബിക്കുട്ടി, റീന, ജോണിക്കുട്ടി (മൂവരും യു.എസ്.), അലക്സ് (സൌദി).
Comments