Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗീവര്‍ഗീസ് മാര്‍ ദിയസ്‌കോറോസിന്റെ 14ാമത് ശ്രാദ്ധപ്പെരുന്നാളിന് ഒരുക്കമായി

Picture

റാന്നി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ റാന്നി ഹോളി ട്രിനിറ്റി ആശ്രമം സ്ഥാപകനും തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന അഭിവന്ദ്യ ഗീവറുഗീസ് മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്തയുടെ 14ാമത് ഓര്‍മപ്പെരുന്നാള്‍ 2013 ജൂലൈ 14 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ നടക്കും.

മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടക്കുന്ന ഓര്‍മപ്പെരുന്നാള്‍ ശുശ്രൂഷകളില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും മുഖ്യകാര്‍മികത്വം വഹിക്കും.

14ന് രാവിലെ എട്ടിന് നിലയ്ക്കല്‍ ഭദ്രാസനാധിപനും ആശ്രമാംഗവുമായ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയേ തുടര്‍ന്നു കൊടിയേറും. 21വരെ എല്ലാ ദിവസവും ആശ്രമചാപ്പലില്‍ സന്ധ്യാമസ്‌കാരവും രാവിലെ വിശുദ്ധ കുര്‍ബായും ഉണ്ടാകും.

തിരുവനന്തപുരം ഭദ്രാസനത്തില്‍ നിന്നുളള 14ാമത് പാവനസ്മരണറാലി 22ന് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയ്ക്കു ശേഷം ആശീര്‍വ്വദിച്ച് യാത്രയാക്കും. മൂന്നു മണിക്ക് ആശ്രമകവാടത്തില്‍ എത്തും. തുടര്‍ന്ന് തീര്‍ത്ഥാടക സംഗമം നടക്കും. ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, വയ്യാറ്റുപുഴ, വടശേരിക്കര, വയലത്തല, കീക്കൊഴൂര്‍, കാട്ടൂര്‍, തോട്ടമണ്‍, വെച്ചൂച്ചിറ, മുക്കാലുമണ്‍, കരികുളം, ചെമ്പന്‍മുഖം, കുറ്റിയാനി, അയിരൂര്‍, കൊറ്റാട്, കോഴഞ്ചേരി തുടങ്ങിയ പളളികളില്‍ നിന്നുളള തീര്‍ത്ഥാടകരും കബറിങ്കല്‍ പദയാത്രയായി എത്തും. വൈകിട്ട് 6.45ന് വചനശുശ്രൂഷ, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന.
23ന് എട്ടിന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന, അനുസ്മരണ പ്രഭാഷണം,  ഗീവര്‍ഗീസ് മാര്‍ ദിയസ്‌കോറോസ് സ്മാരക എന്‍ഡോവ്‌മെന്റും വിദ്യാഭ്യാസ അവാര്‍ഡും യോഗത്തില്‍ വിതരണം ചെയ്യും.

(കോഴഞ്ചേരി തേവര്‍വേലില്‍ കുടുംബാംഗമായിരുന്ന മെത്രാപ്പോലീത്ത വൈദികനായിരിക്കുമ്പോഴാണ് 1970ല്‍ റാന്നിയില്‍ ഹോളി ട്രിനിറ്റി ആശ്രമപ്രസ്ഥാനത്തിനു തുടക്കമിടുന്നത്. അദ്ദേഹത്തിന് ലഭിച്ച പിതൃസ്വത്തില്‍  ആശ്രമപ്രസ്ഥാനം ആരംഭിക്കുകയും സഭയുടെ ശുശ്രൂഷയിലേക്ക് ആളുകളെ വാര്‍ത്തെടുക്കുകയും ചെയ്തു. സാമൂഹ്യ, വിദ്യാഭ്യാസ, ആതുരശുശ്രൂഷ മേഖലകളില്‍ കൈത്താങ്ങ് നല്കാനും സഭയുടെ ആത്മീയ പുരോഗതിയില്‍ പങ്കാളിയാകാനും ഇതിലൂടെ കഴിഞ്ഞു. മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടശേഷം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം അവിടെയും വിവിധങ്ങളായ മേഖലകളില്‍ തന്റെ സംഭാവകള്‍ നല്കി. ശാരീരിക വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായി മെത്രാപ്പോലീത്ത പ്രത്യേക ശ്രദ്ധ നല്കി. രോഗികളെയും പാവപ്പെട്ടവരെയും കരുതുന്നതില്‍ എന്നും അദ്ദേഹം മുന്‍പന്തിയിലായിരുന്നു. കേരളത്തിന്റെ തലസ്ഥാത്ത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അഭിമാനമാകുന്ന തരത്തില്‍ ഭദ്രാസനത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും സാമൂഹ്യമായ മേഖലകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ ഉണ്ടാക്കാനും മെത്രാപ്പോലീത്ത ശ്രമിച്ചിരുന്നു.)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code