Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭരണങ്ങാനത്ത് ഒരുക്കം തുടങ്ങി

Picture

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭരണങ്ങാനത്ത് തീര്‍ഥാടന കേന്ദ്രത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ജൂലൈ 19 മുതല്‍ 28 വരെയാണ് തിരുനാള്‍. കരിമരുന്ന് കലാപ്രകടനങ്ങളും വാദ്യഘോഷങ്ങളും കലാപരിപാടികളും ഒഴിവാക്കി പ്രാര്‍ഥനാമഞ്ജരികളാല്‍ മുഖരിതമാകുന്ന അന്തരീക്ഷത്തിലാണ് പ്രദക്ഷിണമടക്കമുള്ള തിരുക്കര്‍മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

തിരുനാള്‍ ദിവസങ്ങളിലെ തിരുക്കര്‍മങ്ങളില്‍ 12 വൈദിക മേലധ്യക്ഷന്മാരടക്കം 82 കാര്‍മികര്‍ സംബന്ധിക്കും.

19-ന് രാവിലെ 10.45നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. 27 വരെ എല്ലാദിവസവും രാവിലെ 5.30, 6.30, 8.30, 11, വൈകുന്നേരം അഞ്ച് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയുണ്ടാകും. തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 11-ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വൈദിക മേലധ്യക്ഷന്മാര്‍ മുഖ്യകാര്‍മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമൊഴികെ എല്ലാ ദിവസങ്ങളിലും കുര്‍ബാനയ്‌ക്കൊപ്പം ലദീഞ്ഞും നൊവേനയുമുണ്ടാകും. എല്ലാ ദിവസവും വൈകുന്നേരം നാലിന് ആഘോഷമായ സായാഹ്ന പ്രാര്‍ഥനയും വചന സന്ദേശവും ജപമാല -മെഴുകുതിരി പ്രദക്ഷിണവും ക്രമീകരിച്ചിട്ടുണ്ട്. ഓരോ ദിവസവും വിവിധ സന്യാസിനി സമൂഹങ്ങള്‍ റംശാ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.

തിരുനാള്‍ ദിവസങ്ങളിലെ ജപമാല-മെഴുകുതിരി പ്രദക്ഷിണത്തില്‍ പ്രസുദേന്തിമാരാകാന്‍ ഭക്തജനങ്ങള്‍ക്ക് അവസരമുണ്ട്. തീര്‍ഥാടകരുടെ പ്രവാഹം കണക്കിലെടുത്തു തിരുനാള്‍ ദിവസങ്ങളില്‍ സമര്‍പ്പണം, കുമ്പസാരം, തൊട്ടില്‍ നേര്‍ച്ച, വിളക്കുനേര്‍ച്ച എന്നിവയ്ക്കു പ്രത്യേക സൗകര്യമൊരുക്കുന്നതായി തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ.ഡോ. ജോസഫ് തടത്തില്‍ പറഞ്ഞു. തിരുനാളിന് മുന്നോടിയായി തീര്‍ഥാടന ദേവാലയത്തിന് മുന്‍ഭാഗത്തുള്ള പൂന്തോട്ടം മോടിപിടിപ്പിക്കും.

സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, മാര്‍ ഡൊമിനിക്ക് കോക്കാട്ട്, മാര്‍. ജയിംസ് പഴയാറ്റില്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുമെന്ന് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ് തടത്തില്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code