പരുമല: ഭക്തിയുടെ നിറവില്‍ വിശുദ്ധ പത്രോസ്, പൌലോസ് ശ്ളീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ പരുമല സെമിനാരിയില്‍ ആഘോഷിച്ചു. രാവിലെ നടന്ന വി. മൂന്നിന്മേല് കുര്‍ബ്ബാനക്ക് സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. മത്തായികുട്ടി, ഫാ. തോമസ് വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്, അസിസ്റന്റ് മാനേജര്‍ വന്ദ്യ കെ.ജി. ജോസഫ് റമ്പാന്, എന്നിവര്‍ സന്നിഹിതരായിരുന്നു.
വി. കുര്‍ബ്ബാനയെ തുടര്‍ന്നു പ്രദക്ഷിണം, ധൂപ പ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, കരിമരുന്നു പ്രയോഗം എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമായി.
Comments