Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബസ്‌ക്യോമ്മോമാര്‍ കൂട്ടുടമ്പടിക്കാര്‍

Picture

പരുമല: സഭയിലെ ആത്മീയ ശുശ്രൂഷയില്‍ വൈദീകരോടൊപ്പം പങ്കാളിത്തം വഹിക്കുവാന്‍ ചുമതലപ്പെട്ടവരാണ് ബസ്‌ക്യോമ്മോമാര്‍ എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്‌ബോധിപ്പിച്ചു.

അഖില മലങ്കര ഓര്‍ത്തഡോക്‌സ് ബസ്‌ക്യോമ്മോ അസോസിയേഷന്‍ 35ാം വാര്‍ഷിക സമ്മേളനം പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സഭാ അല്‍മായ ട്രസ്‌റി എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ് മുഖ്യപ്രഭാഷണം നടത്തി. പരുമല സെമിനാരി മാജേര്‍ ഫാ. ഔഗേന്‍ റമ്പാന്‍, ഫാ.ഡോ. ഒ.തോമസ്, ഫാ. പി.വൈ. ജെസ്സന്‍, ഫാ. ജോര്‍ജ്ജ് മാത്യു, ഫാ. വര്‍ഗീസ് മാത്യു, ബേബിക്കുട്ടി തരകന്‍, ജനറല്‍ സെക്രട്ടറി ജെസ്സി വര്‍ഗീസ്, ഷൈനി സാം, ഏലിയാമ്മ പൌലോസ്, സിനു സൂസന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

അഖില മലങ്കര ബസ്‌ക്യോമ്മോ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കാലംചെയ്ത അഭിവന്ദ്യ ഗീവറുഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ ദേഹവിയോഗത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. ഫാ. മോഹന്‍ ജോസഫ്, ഫാ. വര്‍ഗീസ് കളീക്കല്‍, ഡീക്കന്‍ ഗീവറുഗീസ് വര്‍ഗീസ്, ഫാ.ഏ. തരകന്‍ എന്നിവര്‍ ക്‌ളാസുകള്‍ നയിച്ചു.

30ന് രാവിലെ വിശുദ്ധ കുര്‍ബ്ബായ്ക്കു ശേഷം ഫാ.ഡോ. റെജി മാത്യൂസ് ക്‌ളാസ് നയിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റമോസ് മെത്രാപ്പോലീത്താ സന്ദേശം നല്‍കും.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code