Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കദളിക്കാട്ടില്‍ മത്തായി അച്ചന്‍ ദൈവകൃപയുടെ വെളിച്ചം പകരുന്നു: മാര്‍ കല്ലറങ്ങാട്ട്

Picture

പാലാ: ലളിതമായ ജീവിതക്രമം പുലര്‍ത്തി സ്‌നേഹജ്വാലയാല്‍ എരിഞ്ഞ ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ ദൈവകൃപയുടെ ചൂടും വെളിച്ചവും പകരുന്നുവെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

തിരുഹൃദയ സന്യാസിനീസഭാ സ്ഥാപകനായ ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 78-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ നടന്ന സമൂഹബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ശ്ലീഹായ്ക്കടുത്ത ശുശ്രൂഷ ചെയ്ത മത്തായി അച്ചന്‍ സുവിശേഷ പ്രഘോഷകനെപ്പോലെ വചനം വിതച്ചു. മറ്റുള്ളവര്‍ക്കു കര്‍ത്താവിന്റെ ചിന്ത മാത്രം കൊടുത്ത വ്യക്തിയാണു ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍. ഈശോയുടെ പ്രബോധനത്തില്‍നിന്ന് ആവേശം സ്വീകരിച്ച കദളിക്കാട്ടിലച്ചന്‍ തിരുഹൃദയ സന്യാസസമൂഹമാകുന്ന വലിയ വഴി വെട്ടിത്തുറന്നു. നല്ലൊരു ഇടവക വികാരിയായും വിദ്യാഭ്യാസ-സാമൂഹ്യ പ്രവര്‍ത്തകനായും ലളിതരുടെ സ്‌നേഹിതനാ യും ജീവിച്ചപ്പോള്‍ ഈശോ പറഞ്ഞ വഴികള്‍ മറ്റുള്ളവര്‍ക്കു കാണിച്ചു കൊടുക്കുകയായിരുന്നു. മത്തായിഅച്ചന്‍ ആത്മീയനായ വൈദികനായിരുന്നുവെന്നും സ്വാര്‍ഥപരമായ ലോകത്തെ സുവിശേഷംകൊണ്ടു കീഴടക്കിയാണ് അദ്ദേഹം അനശ്വരനായി നില്‍ക്കുന്നതെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. മത്തായിഅച്ചന്‍ തിരുഹൃദയ ഭവനത്തിന്റെ താഴ് തുറന്ന താക്കോലാണെന്നും ആ താക്കോല്‍ നാം ഉപയോഗിക്കുമ്പോഴാണ് ഈശോയുടെ തിരുഹൃദയത്തിന്റെ മഹത്വം മനസിലാക്കുന്നതെന്നും ബിഷപ് പറഞ്ഞു.

പാലാ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ. ജീവന്‍ കദളിക്കാട്ടില്‍, റവ. ഡോ. കുര്യന്‍ മാതോത്ത്, ഫാ. സെബാസ്റ്റ്യന്‍ കദളിക്കാട്ടില്‍, ഫാ. ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ശ്രാദ്ധസദ്യ ആശീര്‍വദിച്ചു. അനുസ്മരണ ശുശ്രൂഷകളിലും ശ്രാദ്ധസദ്യയിലും വൈദികര്‍, സന്യസ്തര്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.

ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചന്റെ ജീവിതം ആസ്പദമാക്കിയുള്ള ഓഡിയോ സിഡി ഹൃദയസ്പന്ദനത്തിന്റെ പ്രകാശനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. വീഡിയോ ഡിവിഡി സ്‌നേഹിക്കാനൊരു ജന്മം മോണ്‍. ജോസഫ് കുഴിഞ്ഞാലിലും പുല്ലാങ്കുഴല്‍ ഗീതം പോലെ എന്ന പുസ്തകത്തിന്റെ പ്രകാശനം മോണ്‍. ജോര്‍ജ് ചൂരക്കാട്ടും, നല്ല സമറായന്‍ ഡിവിഡിയുടെ പ്രകാശനം റവ. ഡോ. കുര്യന്‍ മാതോത്തും നിര്‍വഹിച്ചു. എസ്എച്ച് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റില്‍ ട്രീസ തേവര്‍കുന്നേല്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ തെരേസ് കോയിപ്പുറം, കത്തീഡ്രല്‍ പള്ളിയിലെ കൈക്കാരന്മാര്‍, ഭക്തസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code