Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെസിബിസി ബൈബിള്‍ സാഹിതീസംഗമത്തിനു തുടക്കമായി

Picture

കൊച്ചി: ബൈബിള്‍ വാരാചരണത്തോടനുബന്ധിച്ചു കെസിബിസി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ബൈബിള്‍ സാഹിതീസംഗമം, ദളങ്ങള്‍ തുടങ്ങി. പാലാരിവട്ടം പിഒസിയില്‍ സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ലോകത്തിലെ മുഴുവന്‍ ധിഷണാശാലികളെയും സ്വാധീനിച്ച മഹത്തായ ഗ്രന്ഥമാണു ബൈബിളെന്നു മാര്‍ പുത്തൂര്‍ പറഞ്ഞു. ഡാന്റേയെപ്പോലുള്ള സര്‍ഗപ്രതിഭകള്‍ ബൈബിളിലൂടെ തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രകാശനത്തിനു പുതിയ മാനങ്ങള്‍ കണെ്ടത്തിയവരാണ്. എന്നാല്‍, അവരെല്ലാം ദര്‍ശിച്ച തലത്തിലുള്ള പ്രാധാന്യം തിരിച്ചറിയാന്‍ നമുക്കിന്നായിട്ടില്ലെന്നതു ദുഃഖകരമാണ്. ബൈബിളിലെ സാഹിത്യദര്‍ശനങ്ങളില്‍ ആകൃഷ്ടരായി എഴുത്തിന്റെ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ തലമുറയില്‍ സഭയ്ക്കു വലിയ പ്രതീക്ഷയുണെ്ടന്നും മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു.

നിരന്തരമായ വായനയിലൂടെ രൂപപ്പെടുത്തേണ്ട ഒന്നാണു സാഹിത്യപ്രവര്‍ത്തനമെന്നു മുഖ്യാതിഥിയായി പങ്കെടുത്ത പ്രഫ.എം.കെ. സാനു അഭിപ്രായപ്പെട്ടു. സാഹിത്യപ്രവര്‍ത്തനം ലളിതമായ ഒന്നായി കാണേണ്ടതില്ല. ഏറെ വായനയും നിരന്തരമായ എഴുത്തും കഠിനാധ്വാനവും അതിനു പിന്നിലുണ്ടാവണം. സമഗ്രമായ വായനയിലൂടെയാണു സാഹിത്യശൈലിക്കു രൂപം നല്‌കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷത വഹിച്ചു. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോഷി മയ്യാറ്റില്‍, ആലിസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ബൈബിള്‍ ലോകസാഹിത്യത്തില്‍, ബൈബിള്‍ കൂട്ടുകാര്‍, ബൈബിള്‍ മലയാള സാഹിത്യത്തില്‍, ബൈബിള്‍ ബാലസാഹിത്യത്തില്‍, ബൈബിള്‍ അഭ്രപാളികളില്‍ എന്നീ വിഷയങ്ങളില്‍ പ്രഫ.വിജി തമ്പി, ഷാജി മാലിപ്പാറ, ഡോ. പ്രിമൂസ് പെരിഞ്ചേരി, സിപ്പി പള്ളിപ്പുറം, ബെന്നി പി. നായരമ്പലം എന്നിവര്‍ ക്ലാസുകളും ചര്‍ച്ചകളും നയിച്ചു.

ഇന്നു വിവിധ സെഷനുകള്‍ക്കു സെബാസ്റ്റ്യന്‍ പള്ളിത്തോട്, റവ.ഡോ. കുര്യാക്കോസ് മുണ്ടാടന്‍, ഷിജു ആച്ചാണ്ടി, സിസ്റ്റര്‍ ശോഭ എന്നിവര്‍ നേതൃത്വം നല്കും. വൈകുന്നേരം നാലിനു സമാപന സമ്മേളനത്തില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കും. സാഹിതീസംഗമത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ബിഷപ് വിതരണം ചെയ്യും. പി.വി. മാത്യൂസ്, റവ.ഡോ. ജോഷി മയ്യാറ്റില്‍ എന്നിവര്‍ പ്രസംഗിക്കും.

കേരളത്തിലെ വിവിധ രൂപതകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട സാഹിത്യാഭിരുചിയുള്ള യുവാക്കളാണു ബൈബിള്‍ സാഹിതീസംഗമത്തില്‍ പങ്കെടുക്കുന്നത്. ബൈബിളിലെ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയുള്ള രചനകളും സാഹിതീസംഗമത്തിലൂടെ ക്യാമ്പ് അംഗങ്ങള്‍ തയാറാക്കുന്നുണ്ട്.   



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code