Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റോസമ്മ പുന്നൂസിന് ആദരവുമായി സ്പീക്കര്‍

Picture

പത്തനംതിട്ട: ആദ്യ നിയമസഭയിലെ ജീവിച്ചിരിക്കുന്ന ആറ് അംഗങ്ങളെ നിയമസഭയില്‍ ആദരിക്കുമെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. കേരള നിയമസഭാ ചരിത്രത്തിലെ നിരവധി റിക്കാര്‍ഡുകള്‍ക്ക് ഉടമയായ റോസമ്മ പുന്നൂസിനെ നൂറാം ജന്മദിനത്തില്‍ കുന്നന്താനം പാമലയിലെ പുളിമൂട്ടില്‍ വീട്ടില്‍ പൊന്നാടയണിയിച്ച് ആദരിക്കാന്‍ എത്തിയതായിരുന്നു സ്പീക്കര്‍.

റോസമ്മ പുന്നൂസ്, ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍, കെ.ആര്‍.ഗൗരിയമ്മ, വെളിയം ഭാര്‍ഗവന്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍, കാട്ടാക്കട ബാലകൃഷ്ണപിള്ള എന്നിവരെയാണ് നിയമസഭയില്‍ ആദരിക്കുക. മുന്‍ എംഎല്‍എമാരുടെ കാര്യങ്ങള്‍ നിയമസഭ വളരെ ശ്രദ്ധിക്കുന്നുണ്ട്. ചികിത്സാ സൗകര്യം, യാത്രാ സൗകര്യം, അലവന്‍സ് എന്നിവ മുന്‍ നിയമസഭാംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. പാര്‍ലമെന്റിനെ അപേക്ഷിച്ച് ആകര്‍ഷകമായ ചികിത്സാ സൗകര്യമാണ് മുന്‍ നിയമസഭാംഗങ്ങള്‍ക്ക് ലഭിക്കുന്നതെന്നു സ്പീക്കര്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റംഗത്വവും നിയമസഭാംഗത്വവും വഹിച്ചിരുന്ന പലരും നിയമസഭയുടെ ചികിത്സാ സൗകര്യമാണ് വിനിയോഗിക്കുന്നത്. ചികിത്സാ സൗകര്യം ഉള്‍പ്പെടെ മുന്‍ നിയമസഭാംഗങ്ങളുടെ കാര്യങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനം എടുക്കുന്നുണെ്ടന്നും സ്പീക്കര്‍ പറഞ്ഞു.

റോസമ്മ പുന്നൂസിനെ സംസ്ഥാന നിയമസഭയുടെ പുതിയ മന്ദിരത്തിലേക്ക് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ക്ഷണിച്ചു. പൊന്നാടയണിയിച്ച് ആദരിച്ച ശേഷമാണ് റോസമ്മ പുന്നൂസിനെ സ്പീക്കര്‍ ക്ഷണിച്ചത്. മുന്‍കൂട്ടി അറിയിച്ചാല്‍ വേണ്ട സൗകര്യം ചെയ്യാമെന്ന് റോസമ്മ പുന്നൂസിന്റെ മകന്‍ ഡോ.തോമസ് പുന്നൂസ് പറഞ്ഞു.

ഏറ്റവും കൂടുതല്‍ ദിവസം പ്രോടെം സ്പീക്കറായിരുന്ന റിക്കാര്‍ഡും റോസമ്മ പുന്നൂസിനാണെന്ന് സ്പീക്കര്‍ പറഞ്ഞു. 25 ദിവസം ഇവര്‍ പ്രോട്ടെം സ്പീക്കറായിരുന്നു. ആദ്യത്തെ പ്രോട്ടെം സ്പീക്കറായിരുന്നെന്ന കാര്യം ഓര്‍മയിലുണേ്ടാ എന്ന സ്പീക്കറുടെ ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരിയായിരുന്നു റോസമ്മ പുന്നൂസിന്റെ മറുപടി. നിയമസഭയുടെ ആദരവുമായാണ് താനെത്തിയിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

ആന്റോ ആന്റണി എംപി, മാത്യു ടി.തോമസ് എംഎല്‍എ, മുന്‍ എംഎല്‍എ ജോസഫ് എം.പുതുശ്ശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സജി ചാക്കോ, ഹൗസിംഗ് ഫെഡറേഷന്‍ സംസ്ഥാന വൈസ്‌ചെയര്‍മാന്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജില്ലാ പഞ്ചായത്തംഗം ശാന്തി പി.നായര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റെജി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേന്ദ്രന്‍, തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.ജയവര്‍മ, ജില്ലാ സഹകരണ ബാങ്ക് വൈസ്പ്രസിഡന്റ് സുരേഷ്ബാബു പാലാഴി, കെ.അനന്തഗോപന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീദേവി സതീഷ്ബാബു, സീന സന്തോഷ്, ഗ്രേസി മാത്യു, എബി വര്‍ഗീസ്, ബുക്ക്മാര്‍ക്ക് സെക്രട്ടറി ബാബുകുഴിമറ്റം, ജി.എസ്.ജയകുമാര്‍, ഏബ്രഹാം തെക്കേമുറി, ജോസഫ് ഇലവുംമൂട് തുടങ്ങിയവരും അനുമോദനം നേര്‍ന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code