Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൃദയത്തില്‍ വചനം പരിവര്‍ത്തനം സൃഷ്ടിക്കണം: മാര്‍ പെരുന്തോട്ടം

Picture

ചങ്ങനാശേരി: വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ബൈബിള്‍ വാരാചരണവും അഖണ്ഡ ബൈബിള്‍ പാരായണ യജ്ഞവും സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആരംഭിച്ചു. ഇന്നലെ രാവിലെ എട്ടിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വാരാചരണം ഉദ്ഘാടനം ചെയ്തു. ദൈവവചനമാകുന്ന ബൈബിള്‍ ശ്രദ്ധയോടും ഭക്തിയോടും ശ്രവിച്ച് ഹൃദയങ്ങളില്‍ സമഗ്ര പരിവര്‍ത്തനം സൃഷ്ടിക്കണമെന്ന് ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു. വിശ്വാസികളുടെ ജീവിതത്തില്‍ ദൈവവചനം മാംസം ധരിക്കാന്‍ ഇടയാക്കണം.

ധനമന്ത്രി കെ.എം. മാണി ബൈബിള്‍ പാരായണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ബൈബിള്‍ വിതരണ പദ്ധതിയുടെ ഫണ്ട് സമാഹരണം സി.എഫ്. തോമസ് എംഎല്‍എ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയിലില്‍ നിന്നു തുക ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. വികാരിജനറാള്‍മാരായ മോണ്‍. ജോസഫ് മുണ്ടകത്തില്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, ചാന്‍സലര്‍ ഫാ. ടോം പുത്തന്‍കളം, പ്രൊക്യുറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യില്‍, മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. തോമസ് തുമ്പയില്‍, മുന്‍ എംഎല്‍എ ഡോ. കെ.സി. ജോസഫ്, നഗരസഭാ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.ലാലി, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ ജെയിംസ്, മുന്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. ജോബ് മൈക്കിള്‍, വാര്‍ഡ് കൗണ്‍സിലര്‍ ജീമോള്‍ ജോര്‍ജ്, മുന്‍ കൗണ്‍സിലര്‍ സാജന്‍ ഫ്രാന്‍സിസ്, ഡോ. അജീസ് ബെന്‍ മാത്യൂസ്, കുര്യന്‍ ഒളശയില്‍ എന്നിവര്‍ ബൈബിള്‍ പാരായണം നടത്തി. വൈകുന്നേരം നാലിന് ഫാ. ബിനോജ് മുളവരിക്കല്‍ വചന പ്രഘോഷണം നടത്തി. ഫാ. മോബന്‍ ചൂരവടി, അഡ്വ. ജോജി ചിറയില്‍, അഡ്വ. ജേക്കബ് തോമസ്, ലാലി ഇളപ്പുങ്കല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ഇന്നു മുതല്‍ 17 വരെ രാവിലെ ഏഴിനും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന. ഇന്നു രാവിലെ എട്ടിന് ബൈബിള്‍ പാരായണം സന്ദേശനിലയം ഡയറക്ടര്‍ റവ.ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ജോര്‍ജ്കുട്ടി ആഗസ്തി വചനപ്രഘോഷണം നടത്തും. നാളെ രാവിലെ എട്ടിന് ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. സിറിയക് കോട്ടയില്‍ ബൈബിള്‍ പാരായണം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് കോട്ടയം ജില്ലാ കളക്ടര്‍ മിനി ആന്റണി വചനപ്രഘോഷണം നടത്തും.

15ന് രാവിലെ എട്ടിന് യുവദീപ്തി ഡയറക്ടര്‍ ഫാ. ഏബ്രഹാം തര്‍മശേരി പാരായണം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ഫാ. ബോബി ജോസ് കട്ടികാട് വചനപ്രഘോഷണം നടത്തും. 16ന് രാവിലെ എട്ടിന് ചാസ് ഡയറക്ടര്‍ ഫാ. ജോക്കബ് കാട്ടടി പാരായണം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ഫാ. ഡേവിസ് ചിറമ്മല്‍ വചന പ്രഘോഷണം നടത്തും. 17നു രാവിലെ എട്ടിന് വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ പാരായണം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് പി.യു. തോമസ് വചനപ്രഘോഷണം നടത്തും.

18ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. എട്ടിന് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍ പാരായണം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടിന് ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് വചനപ്രഘോഷണം നടത്തും. വൈകുന്നേരം നാലിന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സമാപന സന്ദേശം നല്‍കും. 4.30ന് മൂറോന്‍ കൂദാശ. ആറിന് മതബോധന വര്‍ഷം ഉദ്ഘാടനം നടക്കും. 19ന് രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാന. 9.30ന് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കല്‍. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതി ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടക്കും.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ബിഷപ് മാര്‍ ജോസഫ് പതാലില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code