Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ സെന്റ് മേരീസ് സിഎംഎൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,പ്രവർത്തന വർഷ ഉദ്ഘാടനവും നടത്തപ്പെട്ടു   - അനിൽ മറ്റത്തിക്കുന്നേൽ

Picture

ചിക്കാഗോ: സെൻമേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച സെൻ മേരീസ് മതബോധന സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു. മിഷൻലീഗ് പ്രസിഡന്റ് ആൻഡ്രൂ തേക്കുംകാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാദർ പോൾ വിലങ്ങാട്ടുപാറ മുഖ്യ അതിഥിയായിരുന്നു. നൂറിൽപരം മിഷൻ ലീഗ് അംഗങ്ങളുടെയും ,മിഷൻ ലീഗ് ഗ്രൂപ്പ് കോഡിനേറ്റർസിന്റെയും മത അധ്യാപകരുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഇടവക വികാരി ഫാദർ സിജു മുടക്കോടിയിലാണ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. സെൻമേരിസ് സിഎംഎൽ യൂണിറ്റ് വൈസ് പ്രസിഡൻറ് മേരിയൻ കരികുളം യോഗത്തിന്റെ എംസിയായിരുന്നു. ഇവാന മണ്ണുകുന്നേൽ ആലപിച്ച പ്രാർത്ഥനാ ഗാനത്തിനുശേഷം യൂണിറ്റ് ട്രഷറർ ഫിലിപ്പ് നെടുംതുരുത്തി പുത്തൻപുരയിൽ എല്ലാവരെയും യോഗത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു. തുടർന്ന് പ്രസിഡൻറ് ആൻഡ്രൂ തേക്കുംകാട്ടിൽ തൻറെ അധ്യക്ഷ പ്രസംഗത്തിൽ മിഷൻലീഗ് സംഘടനയിൽ പ്രവർത്തിക്കുക വഴി തനിക്ക് വ്യക്തിപരമായി പല മേഖലകളിലും വളരാൻ സാധിച്ചു എന്നും കഴിഞ്ഞ ഒരു വർഷക്കാലം പല നന്മ പ്രവർത്തികളും സമൂഹത്തിനുവേണ്ടി ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു എന്നും പറയുകയുണ്ടായി. സെക്രട്ടറി ജിയാന ആലപ്പാട്ട് കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .തുടർന്ന് ജോയിൻ ട്രഷറർ ജേക്കബ് മാപ്ളേറ്റ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. സെന്റ് മേരീസ് ക്നാനായ സി എം എൽ യൂണിറ്റിന്റെ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ പ്രസിഡൻറ് അശ്രിയൽ വാളത്താറ്റ് , വൈസ് പ്രസിഡൻറ് ഇസബെൽ താന്നിച്ചുവട്ടിൽ ,സെക്രട്ടറി ടോം പ്ലാത്താനത്ത് , ജോയിൻ സെക്രട്ടറി അലിയ കൈതമലയിൽ,ട്രഷറർ ജാഷ് തോട്ടുങ്കൽ ,ജോയിൻ ട്രഷറർ ഡാനിയൽ വാളത്താട്ട് എന്നിവരെ യോഗത്തിൽ പരിചയപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു.

DRE സജി പൂത്തൃക്കയിൽ തന്റെ ആശംസാപ്രസംഗത്തിൽ സെൻമേരിസ് സിഎംഎൽ യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മതബോധന സ്കൂളിൻറെ പൂർണ്ണ പിന്തുണ എന്നുമുണ്ടായിരിക്കും എന്നും കുട്ടികളുടെ ആവേശത്തോടും ഉത്സാഹത്തോടും കൂടിയുള്ള പങ്കാളിത്തം ഒരു കുറവും കൂടാതെതുടർന്നുപോകണമെന്നു കുട്ടികളോട് ആഹ്വാനം ചെയ്‌തു. 2024-25 പ്രവർത്തനവർഷത്തിൽ പ്രാവർത്തികമാക്കാൻ ഉദ്ധെയശിക്കുന്ന കര്മപരിപാടികളെപ്പറ്റി യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിൽ യോഗമധ്യേ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. അഗതികളും നിലാരംഭരുമായ ആളുകളെ തങ്ങളോടൊപ്പം ചേർത്ത് നിർത്തി പ്രാർത്ഥനയുടെയും അനുകമ്പയുടെയും പുണ്യങ്ങൾ കുട്ടികളിൽ വളരാൻ ഉപകരിക്കുന്ന ഉദ്ദേശത്തോടെ ഈ വർഷം ആരംഭിക്കുന്ന “Dedicate a Prayer Donate a Meal “പ്രോഗ്രാം ,വിശുദ്ധ കുർബാനയിൽ കുട്ടികളുടെ പൂർണ പങ്കാളിത്തം ഉണ്ടാകുന്നതിനുതകുന്ന രീതിയിലുള്ള ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റിംഗ് , ഗ്രൂപ്പ് അസ്‌സൈൻമെന്റുകൾ, വ്യകതിത്വ വികസനവും ആത്മീയവളർച്ചയും ഉന്നം വെച്ചുകൊണ്ടുള്ള വിവിധയിനം സെമിനാറുകൾ , തീർത്ഥാടന യാത്രകൾ, CML ഫാമിലി പിക്‌നിക് എന്നിവയാണ് കര്മപരിപാടികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മിഷൻ ലീഗിന്റെ നിലവിലുള്ള ചിട്ടയായ പ്രവർത്തനങ്ങളെയും മിഷൻ ലീഗിലൂടെ കുട്ടികളുടെ അച്ചടക്കത്തിലും വ്യക്തിത്വ വികസനത്തിലും കണ്ടുവരുന്ന മാറ്റങ്ങൾ പ്രശംസനീയമെന്നു സിജു അച്ഛൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ചു. നേതൃത്വപാടവും ആത്‌മീയ വളർച്ചയും ലക്‌ഷ്യംവച്ചുകൊണ്ടുള്ള മിഷൻ ലീഗിന്റെ എല്ലാ പ്രവര്ത്തനങ്ങളിലും നിർബന്ധമായും പങ്കുചേരണമെന്നു അച്ഛൻ കൂട്ടിച്ചേർത്തു. തുടർന്ന് സിജു മുടക്കോടിൽ അച്ഛനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് പ്രസിഡൻറ് അസ്രിയേൽ വളത്താട്ടും സംയുക്തമായി 2024-25 പ്രവർത്തങ്ങൾക്ക് ഔദ്യോഗികമായി തിരിതെളിച്ചു. തുടർന്ന് ഫാദർ പോൾ വിലങ്ങാട്ടുപാറ നയിച്ച വിജ്ഞാനപ്രദമായ പ്രയർ ആൻഡ് ചാരിറ്റി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും നടന്നു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code