Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്വാമി ചിദാനന്ദപുരിയും സച്ചിദാനന്ദ സ്വാമിയും ശക്തി ശാന്താനന്ദയും സാന്നിധ്യമാകുന്ന കെ.എച്.എൻ.എ.കൺവൻഷൻ   - സുരേന്ദ്രൻ നായർ

Picture

വരുന്ന നവംബർ 23 മുതൽ 25 വരെ ഹ്യൂസ്റ്റൺ സത്യാനന്ദ സരസ്വതി നഗറിൽ നടക്കുന്ന ഹിന്ദു സംഗമത്തിന് പ്രാരംഭം കുറിക്കുന്ന സന്യാസി സംഗമത്തിൽ കൊളത്തൂർ അദ്വൈദാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി, ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ സാരഥി ശക്തി സന്താനന്ദ മഹർഷി എന്നിവർ മുഖ്യ സാന്നിധ്യമാകുന്നു.

ഹൈന്ദവ ധർമ്മത്തിന്റെ ആനുകാലിക ഗതിവിഗതികളും, സാമൂഹ്യ യാഥാർഥ്യങ്ങളും മുഖാമുഖം ചർച്ച ചെയ്യപ്പെടുന്ന ആചാര്യ സഭയിൽ സന്യാസിവര്യന്മാരെ കൂടാതെ ആറ്റുകാൽ ക്ഷേത്ര തന്ത്രി വാസുദേവൻ ഭട്ടതിരിപ്പാടും ഗുരുവായൂർ ക്ഷേത്ര മുൻമേൽശാന്തി ഡോ:കിരൺ ആനന്ദ് നമ്പൂതിരിയും പങ്കുചേരുന്നു.

ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്താൽ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മഹത് സന്ദേശം സാധ്യമാക്കാനായി 1926 ൽ രൂപീകൃതമായ ശ്രീനാരായണ ധർമ്മ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി അമേരിക്ക സന്ദർശിക്കുന്ന സ്വാമി സച്ചിദാനന്ദക്കു സമുചിതമായ വരവേൽപ്പും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്നു.

പ്രമുഖ വേദാന്ത പണ്ഡിതനും സനാതന ധർമ്മ പ്രചാരകനുമായ ചിദാനന്ദ പുരി അദ്വൈദ ആശ്രമാധിപതി എന്നതിനോടൊപ്പം ശ്രീ ശങ്കര ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് കൂടിയാണ്. ധർമ്മ സംസ്ഥാപനാർത്ഥം നിലകൊള്ളുന്ന നരസിംഹ ക്ഷേത്ര പരിശുദ്ധിയിൽ പരിലസിക്കുന്ന അദ്വൈദ ആശ്രമം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വേദാന്ത ശാസ്ത്രത്തിന്റെയും സനാതന ധർമ്മത്തിന്റെയും പഠന ഗവേഷണ കേന്ദ്രം കൂടിയാണ്.പ്രായോഗിക ധർമ്മനുചരണവും വേദാന്ത രഹസ്യങ്ങളുടെ ശങ്കര ഭാഷ്യത്തിലുള്ള ലളിതമായ വിവരണവുമാണ് സമ്മേളനത്തിൽ സ്വാമി പ്രധാനമായും നിർവഹിക്കുക.

വിശ്വം തന്നെ കീഴടക്കാവുന്ന ഗുരുദേവന്റെ ഏകതാ ദർശനം അടിസ്ഥാനമാക്കിയുള്ള ആത്മോപദേശ ദശകത്തിന്റെയും ദർശന മാലയുടെയും അന്തരാർത്ഥങ്ങൾ തേടുന്ന കുടുംബ സദസ്സുകളായിരിക്കും സച്ചിദാനന്ദ സ്വാമി അഭിസംബോധന ചെയ്യുക.

ഭാരതീയ കലാ സാംസ്കാരിക പ്രകടനങ്ങളോടൊപ്പം ആദ്ധ്യാത്മിക ചർച്ചകളും സംവാദങ്ങളും നിറയുന്ന മൂന്നു പകലുകളും മൂന്നു രാത്രികളും നിറയുന്ന വർണ്ണാഭമായ കൺവൻഷനിലേക്കുള്ള രെജിസ്ട്രേഷൻ ശുഭാരംഭങ്ങൾ അമേരിക്കയിലെ വിവിധ പട്ടണങ്ങളിൽ വിജയകരമായി നടന്നു വരികയാണെന്നു പ്രസിഡന്റ് ജി.കെ. പിള്ള സെക്രട്ടറി സുരേഷ് നായർ ട്രഷറർ ബാഹുലേയൻ രാഘവൻ കൺവൻഷൻ ചെയർമാൻ ഡോ:രഞ്ജിത്ത് പിള്ള എന്നിവർ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code