Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശ്രീനാരായണ ഗ്ലോബൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അണിയറയിൽ പൂർത്തിയായി

Picture

യുഗ പ്രഭാവനായ ശ്രീനാരായണ ഗുരുദേവൻറെ നാമധേയത്തിൽ നോർത്ത് അമേരിക്കയിലെ ശ്രീനാരായണ അസ്സോസിയേഷനുകളുടെ കൂട്ടയ്മയായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു ഓർഗനൈസഷൻസ് നോർത്ത് അമേരിക്ക (FSNONA) രണ്ടു വര്ഷത്തിലൊരിക്കൽ നടത്തിവരുന്ന ശ്രീനാരായണ ഗ്ലോബൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അണിയറയിൽ പൂർത്തിയായി വരുന്നു. കണക്‌ടിക്കറ്റിലെ സ്റ്റാംഫോർഡിലുള്ള ഹിൽട്ടൺ ഹോട്ടലിൽ 2024 ജൂലൈ 11 മുതൽ 14 വരെ നടത്തുന്ന കൺവെൻഷന്റെ തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി പ്രസിഡന്റ് ശ്രീ സജീവ് ചേന്നാട്ടും , സെക്രട്ടറി ശ്രീമതി രേണുക ചിറകുഴിയിലും അറിയിച്ചു.

സ്കൂൾ ഓഫ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദ യതി , എഴുത്തുകാരനും , പ്രഭാഷകനുമായ ശ്രീ ഷൌക്കത്ത് , Texas 240th Judicial District Court, Fort Bend county Judge ശ്രീ സുരേന്ദ്രൻ പട്ടേൽ , നിയമ പണ്ഡിതനും സാമൂഹ്യ ചിന്തകനുമായ Dr മോഹൻ ഗോപാൽ എന്നിവർ മുഖ്യ അതിഥികളാകുന്ന കൺവെൻഷനിൽ കേരളത്തിലെ കലാസാംസ്കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കുന്നു . ദാർശനിക ചർച്ചകൾ , സാഹിത്യ സാംസ്‌കാരിക സമ്മേളനങ്ങൾ , യുവജന വനിത സമ്മേളനങ്ങൾ എന്നിവയ്ക്ക് പുറമെ ശ്രീനാരായണ ഗുരു കൃതികളെ ആസ്പദമാക്കിയുള്ള നടനശില്പമായ കാളീനാടകം പ്രമുഖ നർത്തകി ഡോ:കലാമണ്ഡലം ധനുഷാ സന്യാൽ അവതരിപ്പിക്കുന്നു. ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ വിവേകാനന്ദൻ , അപർണ ഷിബു , അമേരിക്കയിലെ പ്രമുഖ ഗായിക ഗായകന്മാരും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം , വിവിധ സംസ്ഥാനങ്ങളിൽ നിനിന്നുമുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഈ കൺവെൻഷന് നിറപ്പകിട്ടേകുമെന്നു കൽച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ സുരേഷ് ബാബു ചിറക്കുഴിയിൽ അറിയിച്ചു.

കൺവെൻഷനോടനുബന്ധിച്ചു പ്രകാശനം ചെയ്യപ്പെടുന്ന സോവനീറിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായി കോർഡിനേറ്റർ കെ.എൻ സഞ്ജീവ് അറിയിച്ചു കൺവെൻഷന്റെ രണ്ടു വര്ഷം നീണ്ടുനിന്ന ഈ തയ്യാറെടുപ്പിൽ FSNONA എക്സിക്യൂട്ടീവിനോടൊപ്പം വടക്കേ അമേരിക്കയിലെയും ക്യാനഡയിലെയും നിരവധിപേർ പങ്കാളികളാണ്

ട്രസ്റ്റീ ബോർഡ് ചെയർമാൻ Dr ചന്ദ്രോത് പുരുഷോത്തമൻ , മുഖ്യ രക്ഷാധികാരി Dr എം അനിരുദ്ധൻ , രക്ഷാധികാരി Adv കല്ലുവിള വാസുദേവൻ, പ്രസിഡണ്ട് ശ്രീ സജീവ് ചേന്നാട്ട്, ജനറൽ സെക്രട്ടറി ശ്രീമതി രേണുക ചിറക്കുഴിയിൽ, ട്രഷറർ ശ്രീ രാജീവ് ഭാസ്‌കർ, വൈസ് പ്രസിഡന്റ് ശ്രീ സുനിൽ കുമാർ കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ശ്രീമതി മായാ ഷൈജു , ജോയിന്റ് ട്രഷറർ സഹൃദയൻ പണിക്കർ, ന്യൂയോർക്കിൽ നിന്നുള്ള ബോർഡ് ഭാരവാഹികളായ ശ്രീ രവീന്ദ്രൻ രാഘവൻ , ശ്രീമതി ബിന്ദു വാലത്തു ,ശ്രീ രാധാകൃഷ്ണൻ .P.K, ശ്രീ അജയൻ ദിവാകരൻ , ശ്രീ സ്വർണകുമാർ മാധവൻ ,ശ്രീമതി ലളിത ഹരിദാസ് , വൈസ് ചെയർമാൻ Adv അനിയൻ തയ്യിൽ എന്നിവർ നേതൃത്ത്വം നൽകുന്നു

കൺവെൻഷനായി രൂപീകരിക്കപ്പെട്ട സബ് കമ്മറ്റി കോർഡിനേറ്റർസ് ശ്രീ : സുരേഷ് ബാബു ചിറകുഴിയിൽ, താമര രാജീവ് (cultural programs), ശ്രീ : സഹൃദയൻ പണിക്കർ, സുനിൽ കൃഷ്ണൻ, മായാ ഷൈജു (Registration ), ശ്രീമതി ബിന്ദു വാലത്തു ( Women’s forum), ശ്രീ : രവീന്ദ്രൻ രാഘവൻ (Food committee ) ശ്രീ സുബിൻ കുമാരൻ , ഷാനവാസ് കാട്ടൂർ, സുജി വാസവൻ , സുധീർ പ്രയാഗ (Sponsorship and Finance), ശ്രീ : ഉണ്ണി മണപ്പുറത്തു ,ഷാനവാസ് കാട്ടൂർ ,സുജി വാസവൻ (Scholarship and Charity) ശ്രീ : സ്വർണ്ണകുമാർ മാധവൻ (raffle committee) , ശ്രീമതി: അനിതാ ഉദയ് (Banquet committee ) , ശ്രീ ബാബു ഉത്തമൻ (Business and education ), ശ്രീ : ഷാനവാസ് കാട്ടൂർ, ശ്രീമതി അഞ്ജന പ്രയാഗ, ശ്രീ : മ്യൂണിക് ഭാസ്‌കർ, ( Media and Public relations ), ശ്രീ : പ്രവീൺ ദിവാകരൻ , മണിരാജ് ജയദേവൻ (website), ശ്രീ : നിഖിൽ സുനിൽ കുമാർ (Transportation ) ശ്രീമതി ലളിത ഹരിദാസ് ( Prayer) ശ്രീമതി: സുഷമ സ്വർണകുമാർ സ്റ്റേജ് ഡെക്കറേഷൻ. ശ്രീ : സഞ്ജീവ് .K. N , ശ്രീ: ഡാനി ധനഞ്ജയൻ (Souvenir) ശ്രീമതി ലക്ഷ്മിക്കുട്ടി പണിക്കർ , ശ്രീമതി പ്രസന്ന ബാബു (procession,thiruvathira) , ജയചന്ദ്രൻ രാമകൃഷ്ണൻ ( Hospitality), ശ്രീമതി ഷമിതാ ഭരതൻ ( Seminar ) റീജിയണൽ വൈസ് പ്രസിഡന്റുമാർ ശ്രീമതി പ്രസന്ന ബാബു (Tri state Region) സുജിത് ശ്രീധർ ( ഫിലാഡെൽഫിയ ), ഡോ വിജിലി ബാഹുലേയൻ (Washington )ഉണ്ണി മണപ്പുറത്തു ( Texas) , പ്രവീൺ ദാമോദരൻ ( Arizona)

കൺവെൻഷനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക . സജീവ് ചേന്നാട്ട് (പ്രസിഡന്റ് ) Ph: 917-979-0177 രേണുക ചിറകുഴിയിൽ (സെക്രട്ടറി) Ph: 914-434-4843 രാജീവ് ഭാസ്കർ (ട്രഷറർ ) Ph: 514-395-9480



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code