തൂണുംചാരി നിന്നവരൊക്കെ
സ്വന്തംതൂണുകള് നാട്ടിവിളങ്ങി!
ലാനപൂനപറഞ്ഞവരൊക്കെ
വന്നുവിളങ്ങി വായ്താളത്തില്
ഒന്നിനുമൊരുകുറവില്ലിവിടെ
വന്നവരൊക്കെ നിന്നുവിളങ്ങി
തൂണുംചാരി.......
മലയാളമൊരു മഹാഭാഷ
മണ്ടന്മാരുടെ മഹാഭാഷ!
എന്നുരചെയ്യാമെങ്കിലുമിടെ
തള്ളിനുകുറവില്ലെര്ക്ക!
തൂണുംചാരി........
വന്നവര്‍ തനിതു കിരീടംചാര്ത്തി
സ്വന്തം സിംഹാസനമേറി
പൂച്ചുപറഞ്ഞനടന്നവരൊക്കെ
കോട്ടുംസൂട്ടുമിട്ടുവിളി!
തൂണുംചാരി........
കവിമാരും കവിയത്രികളും
കഥഎഴുതിവശായവരും
അവിയലുപോലെ നിന്നുപുലമ്പി
ഞാനില ്തങ്കില് എന്തൊരുലാന!
തൂണുംചാരി.........
ഒന്നുംചെയ്യാത്തവരൊക്കെ വിളങ്ങി!
ഒഛാനിച്ചവരൊക്കെപാടി
ഞാനില്ലെങ്കില്‍ ലാനയുമില്ല,
ഒരു പൂനയുമില്ല!
തൂണുംചാരി........
Comments