Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 10-ാമത് ചീട്ടുകളി മത്സരം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി   - മാത്യു തട്ടാമറ്റം

Picture

ഏപ്രില്‍ 22 ശനിയാഴ്ച ചിക്കാഗോ ക്‌നാനായ സെന്ററില്‍     

ചിക്കാഗോ: മത്സരരംഗത്തും ചാരിറ്റിപരമായ കാര്യങ്ങളിലും വേറിട്ട ഒരു ശൈലിക്ക് രൂപം കൊടുക്കുന്ന പ്രസ്ഥാനമാണ് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്. 2023 ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചിക്കാഗോ ക്‌നാനായ സെന്ററില്‍ (1800 E., Oaktom Street, Deplaines IL 60018)  വച്ചാണ് മത്സരം നടത്തുന്നത്.     

ഈ വാശിയേറിയ മത്സരത്തില്‍ 28 ല്‍ ഒന്നാം സമ്മാനം സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ഞീ്യമഹ ഏൃീരലൃശല െ& ഗശരേവലി സ്‌പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം പീറ്റര്‍ കുളങ്ങര സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, നാലം സമ്മാനം ജോയി നെല്ലാമറ്റം സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയുമാണ്.    

  റമ്മി മത്സരത്തില്‍ ഒന്നാം സമ്മാനം ലിന്റോ ജോസഫ് ഒറവക്കുഴിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും ഒ.ഇ. ജോസഫ് ഒറവക്കുഴിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും,  രണ്ടാം സമ്മാനം കുരുവിള ഇടുക്കുതറ സ്‌പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും ട്രോഫിയും, മൂന്നാം സമ്മാനം ഇഹലമൃമേഃ ഇീിൗെഹശേിഴ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും ട്രോഫിയും, നാലാം സമ്മാനം സൈമണ്‍ ചക്കാലപ്പടവില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയുമാണ്. ഈ ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സറായി കടന്നുവന്നിരിക്കുന്നത് ഷാലിമാര്‍ ഗ്രോസറി & റസ്റ്റോറന്റ് എന്ന സ്ഥാപനമാണ്.    

  ഈ വാശിയേറിയ മത്സരത്തിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി ചീട്ടുകളി പ്രേമികളെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഭാരവാഹികളായ സിബി കദളിമറ്റം (പ്രസിഡന്റ്), ജെസ്സ്‌മോന്‍ പുറമഠത്തില്‍ (വൈസ് പ്രസിഡന്റ്), സിബി കൈതക്കത്തൊട്ടിയില്‍ (സെക്രട്ടറി), ജോമോന്‍ തൊടുകയില്‍ (ട്രഷറര്‍), സാബു പടിഞ്ഞാറേല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരുടെയും ചീട്ടുകളി കോ-ഓര്‍ഡിനേറ്റേഴ്‌സായ റൊണാള്‍ഡ് പൂക്കുമ്പേല്‍, സണ്ണി ഈണ്ടിക്കുഴി, പ്രസാദ് വെള്ളിയാന്‍, റോയി മുണ്ടയ്ക്കപ്പറമ്പില്‍ എന്നിവരുടെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ മെമ്പേഴ്‌സിന്റെയും പേരില്‍ സ്വാഗതം ചെയ്യുന്നു.      

                               For More Information Sibi Kadalimattom                 -    (847) 338-8265 Sibi kaithakkathottiyil        -     (773) 620-1202 jomon thodukayil              -    (312) 719-3517 jessmon puramadathil    -    (224) 766-9695 sabu padinjarel                -    (708) 299-3208 Ronald pookumbel         -    (630) 935-9655 prasad velliyan              -    (847) 322-2560



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code