അമേരിക്കയിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 6ന് - സിജോയ് പറപ്പള്ളിൽ
ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2024 - 2025 പ്രവർത്തനവർഷത്തിന്റെ യുണിറ്റ് തലത്തിലുള്ള ഉദ്‌ഘാടനം ഒക്ടോബർ 6ന് നടത്തപ്പെടും.
ചിക്കാഗോ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷനുകളിലും മിഷൻ ലീഗിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് അന്നേദിവസം തുടക്കമാവും. മിഷൻ ലീഗ് പതാക ഉയർത്തൽ, വിശുദ്ധ കുർബാന, അംഗത്വ നവീകരണം, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം, ക്‌ളാസ്സുകൾ തുടങ്ങിയ വിവിധ പരിപാടികൾ ഇടവക തലത്തിൽ സംഘടിപ്പിക്കും. ഇടവക വികാരിമാരും മിഷൻ ലീഗ് കോർഡിനേറ്റർമാരും പരിപാടികൾക്ക് നേതൃത്വം നൽകും.
അമേരിക്കയിലെ ചിക്കാഗോ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷൻ ലീഗ് കഴിഞ്ഞ രണ്ടു വർഷമായി സജീവമായി പ്രവർത്തിച്ചു വരുന്നു.
Comments