ദുബായ്: മലങ്കര സുറിയാനി കത്തോലിക്കാ സഭ യുഎഇ സെന്‍ട്രല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ചിന് ജബല്‍ അലി സെന്റ് ഫ്രാന്‍സീസ് അസീസി കത്തോലിക്കാ ദേവാലയത്തില്‍ നടന്ന 'സര്‍ഗോത്സവം 2019' ല്‍ അബുദാബി മലങ്കര കാത്തലിക് ചില്‍ഡ്രന്‍സ് ലീഗ് വിദ്യാര്‍ഥികള്‍ ജേതാക്കളായി. ദുബായ് എംസിസിഎല്‍, ഷാര്‍ജ എംസിസിഎല്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സമാപന സമ്മേളനം ജബല്‍ അലി സെന്റ് ഫ്രാന്‍സിസ് വികാരി ഫാ. റെനോള്‍ഡ് ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു കണ്ടത്തില്‍, ഫാ. ഏബ്രഹാം തൈപ്പറന്പില്‍, ബിരന്‍ ഫിലിപ്പ്, ഷിബു സക്കറിയ, അമല്‍ ഷിബു, ഹന്ന റേച്ചല്‍ മാമ്മന്‍, ഹന്ന മറിയം, ക്രിസ് നിക്സണ്, അശിഷ് എം. സജി, ഏഡന്‍ തോമസ്, ക്രിസ് എബി മാത്യു, ബി.വി. തോമസ്, അനശ്വര അമിത്, ജോണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Comments