Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Gifted Children Study Tour

Picture

Gifted Children Study Tour @ Mannadi, near Adur

മാവേലിക്കര  വേലുതമ്പിദളവയുടെയും കൊട്ടാരക്കര തമ്പുരാന്റെയും സ്മരണകൾ
നിറയുന്ന മണ്ണിൽ അറിവിന്റെ വാതായനങ്ങൾ തേടി ജില്ലയിലെ പ്രതിഭാധനരായ
വിദ്യാർഥികൾ. വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയിലേക്കു
തിരഞ്ഞെടുക്കപ്പെട്ട 35 വിദ്യാർഥികളാണു പുത്തനറിവുകൾ തേടി അടൂർ മണ്ണടി
വേലുത്തമ്പി ദളവ സ്മാരകവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിനു
സമീപത്തുള്ള കൊട്ടാരക്കര തമ്പുരാൻ മ്യൂസിയവും സന്ദർശിച്ചത്. വിദേശ
ശക്തികളാൽ കൊല്ലപ്പെടാതിരിക്കാൻ സ്വയം മൃത്യുവരിച്ച വേലുത്തമ്പിദളവ
താമസിച്ചിരുന്ന മണ്ണടി ചേന്ദമംഗലത്ത് ഇല്ലം ആണു ഇപ്പോൾ പുരാവസ്തു
വകുപ്പിന്റെ മ്യൂസിയമായി മാറിയിരിക്കുന്നത്. വെങ്കലത്തിൽ തീർത്ത
വേലുത്തമ്പിദളവായുടെ പൂർണകായ പ്രതിമ, അദ്ദേഹം മരിച്ചു വീണ സ്ഥലവും
മണ്ണടിക്കാവും കാമ്പിത്താൻ മണ്ഡപം, പുരാവസ്തുക്കൾ എന്നിവ കുട്ടികൾക്കു
പുത്തനറിവായി. കേരളത്തിന്റെ തനതുകലയായ കഥകളിയുടെ ചരിത്രം, കഥകളിയിലെ
വേഷം, നവരസങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവുകളും പഴയകാല വാദ്യോപകരണങ്ങളും
കൊട്ടാരക്കര തമ്പുരാൻ മ്യൂസിയത്തിൽ വിജ്ഞാനമേകി.
പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ സുനിൽ നൂറനാട് രണ്ടു മ്യൂസിയങ്ങളിലും
കുട്ടികൾക്കു ചരിത്രകഥകൾ പകർന്നു നൽകി. സന്ദർശനത്തിന്റെ ഓർമ്മക്കായി
മണ്ണടി മ്യൂസിയത്തിൽ ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി ജില്ലാ കോഓർഡിനേറ്റർ
പ്രഫ.കെ.വർഗീസ് ഉലുവത്ത് വേലുത്തമ്പിദളവ മരിച്ചു വീണ സ്ഥലത്തിനു
സമീപത്തായി മരം നട്ടു.

 

Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code