G. SUNNY REMEMBRANCE @ MAVELIKARA
മാവേലിക്കര ജി.സണ്ണി സ്മാരക ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നഗരസഭ മുന്‍ ഉപാധ്യക്ഷന്‍ ജി.സണ്ണി അനുസ്മരണ സമ്മേളനവും പുരസ്കാര സമര്‍പ്പണവും നടന്നു. മുന്‍ മന്ത്രി അനൂപ് ജേക്കബ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യനു ജി.സണ്ണി സ്മാരക പുരസ്കാരം മുന്‍ എംഎല്‍എ എം.മുരളി സമ്മാനിച്ചു. ചികിത്സ ധനസഹായം ഫാ.വി.എം.മത്തായി വിലനിലം വിതരണം ചെയ്തു. നഗരസഭ മുന്‍ അധ്യക്ഷന്‍ കെ.ആര്.മുരളീധരന് അധ്യക്ഷത വഹിച്ചു.
നഗരസഭ അധ്യക്ഷ ലീല അഭിലാഷ്, ഉപാധ്യക്ഷന്‍ പി.കെ.മഹേന്ദ്രന്,കൗണ്‍സിലര്‍മാരായ കെ.ഗോപന്, എസ്.രാജേഷ്, കേരള കോണ്‍ഗ്രസ്(ജേക്കബ്) സംസ്ഥാന വൈസ് ചെയര്മാന് ജോര്‍ജ് ജോസഫ്, ട്രഷറര്‍ ബാബു വലിയവീടന്‍, ഓര്‍ത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ.ജേക്കബ് ജോണ്‍ കല്ലട, സൈമന് വര്‍ഗീസ് കൊമ്പശേരില്‍,പരുമല കൗണ്‍സില്‍ അംഗം ഫാ.ജോണ്‍സ് ഈപ്പന്, പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി ഫാ.ടി.ടി.തോമസ് ആല, ട്രസ്റ്റി ജോര്‍ജ് വര്‍ഗീസ്, സെക്രട്ടറി ബാബു പി.ജോണ്‍, കൊറ്റാര്‍കാവ് സൗത്ത് റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് സോമശേഖരന്‍,ഫാ.ഗീവര്‍ഗീസ് നെടിയമലയില്‍, ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് വി.പി.ജയചന്ദ്രന്, കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് തഴക്കര, സെക്രട്ടറി ബിനു തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു. പുരസ്കാര ജേതാവ് ഈപ്പന് കുര്യന് മറുപടി പ്രസംഗം നടത്തി.
Comments