Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

2022 ലെ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിന് കേരളസർവ്വകലാശാലയിലെ പ്രവീൺ രാജ് അര്‍ഹനായി   - ശ്രീകുമാർ ഉണ്ണിത്താൻ

Picture

കേരളസർവ്വകലാശാല, അമേരിക്കൻ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ‘ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക’ (ഫൊക്കന)യുമായി ചേർന്ന് ഏർപ്പെടുത്തിയിട്ടുളള 2022 ലെ ‘ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിന്’, കേരളസർവ്വകലാശാല മലയാളവിഭാഗം കേന്ദ്രീകരിച്ച്‌ പ്രവീൺ രാജ് ആർ. എൽ. നടത്തിയ ‘മലയാളവിമർശനത്തിലെ സർഗ്ഗാത്മകത: തിരഞ്ഞെടുത്ത വിമർശകരുടെ കൃതികളെ മുൻനിർത്തി ഒരു പഠനം’ എന്ന ഗവേഷണപ്രബന്ധം അർഹമായി. 50,000 (അൻപതിനായിരം) രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പ്രബന്ധം സർവ്വകലാശാല പ്രകാശനവിഭാഗം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.

കേരളത്തിലെ എല്ലാ സർവ്വകലാശാലകളിൽ നിന്നും അയച്ചുകിട്ടിയ മലയാളഭാഷയേയും സാഹിത്യത്തെയും സംബന്ധിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നാണ് പുരസ്കാരം കിട്ടിയ പ്രബന്ധം തെരഞ്ഞെടുത്തത്. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. (ഡോ.) വി. രാജീവ്, മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ. (ഡോ.) പി. എസ്. രാധാകൃഷ്ണൻ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പ്രൊഫ. ഡോ. എ. ഷീലാകുമാരി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരനിർണ്ണയം നടത്തിയത്.

2023 മാർച്ച് 31 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ 'ഫൊക്കാന' സംഘടിപ്പി ക്കുന്ന ഫൊക്കാന കേരളാ കോൺവെൻഷനിൽ വെച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും, പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടിയും ചേർന്ന് പുരസ്കാരം വിതരണം ചെയ്യുമെന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തനും മുൻ പ്രസിഡന്റും ഭാഷയ്ക്കൊരു ഡോളർ കോർഡിനേറ്ററുമായ ജോർജി വർഗീസും അറിയിച്ചു.

ഭാഷയ്ക്കൊരു ഡോളർ പുരസ്കാര'ത്തിന് അർഹനായ പ്രവീൺ രാജ് ആർ ന് ആശംസകൾ നേർന്നുകൊണ്ട് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ , എക്സിക്യൂട്ടീവ് കമ്മിറ്റി എന്നനിവർ അറിയിച്ചു.

കേരളാ യൂണിവേഴ്സിറ്റി ആണ് ഫോക്കാനയ്ക്കുവേണ്ടി ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത് . ഒരു സർക്കാർ സംവിധാനം ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി ഒരു വലിയ പദ്ധതി ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തിൽ ആദ്യമായിട്ടാണ് . ഇന്നും ഇത് മുടങ്ങാതെ കേരളാ യൂണിവേഴ്സിറ്റി ചെയ്യുന്നതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ ഭാഷക്കൊരു ഡോളർ കോർഡിനേറ്റർ ജോർജി വർഗീസ് , ട്രസ്റ്റീ ബോർഡ് വൈസ് ചെയർ സണ്ണി മറ്റമന, ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പൻ, ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ പോൾ കറുകപ്പള്ളിൽ , മാധവൻ നായർ , സജിമോൻ ആന്റണി ,ജോജി തോമസ് , ടോണി കല്ലുകവുംകാൻ എന്നിവർ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code