14th Remembrance of Prof. R. Narendra Prasad @ MAVELIKARA
മാവേലിക്കര: നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം, നരേന്ദ്ര പ്രസാദ് ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന നരേന്ദ്രപ്രസാദ് അനുസ്മരണ സമ്മേളനം ആർ.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗവേഷണ കേന്ദ്രം ചെയർമാൻ ഫ്രാൻസിസ് ടി.മാവേലിക്കര അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കോശി അലക്സ്, സെക്രട്ടറി എൻ.റൂബി രാജ്, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ, പഞ്ചായത്തംഗം വി.ഹരികുമാർ, എ.ആർ സ്മാരകം വൈസ് ചെയർമാൻ കെ.മധുസൂദനൻ, സെക്രട്ടറി പി.പ്രമോദ്, ഫൗണ്ടേഷൻ പ്രതിനിധികളായ ടി.കെ.പ്രസാദ്, കെ.ജി.സുരേഷ്, ഗവേഷണ കേന്ദ്രം നിർവാഹക സമിതി അംഗങ്ങളായ പ്രൊഫ. ടി.എം.സുകുമാര ബാബു, എസ്.ശശികുമാർ, ബിനു തങ്കച്ചൻ, ഭരണ സമിതി അംഗങ്ങളായ വർഗീസ് കുറത്തികാട്, പ്രേം വിനായക്, ഗോപകുമാർ വാത്തികുളം, കന്നിമേൽ നാരായണൻ , സതീഷ് ഗോപാലകൃഷ്ണൻ, എസ്.രാജേന്ദ്രക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി സ്മൃതി മണ്ഡപത്തിൽ പുഷ്പാപാർച്ചന നടന്നു....
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments