Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ർത്തിക തിരുവാഭരണ ദർശനത്തിനും, ഭക്തജന കൂട്ടായ്മക്കും, കാർത്തിക ദീപകാഴ്ചക്കും ചെട്ടികുളങ്ങര ഒരുങ്ങി.

Picture

 

കാർത്തിക തിരുവാഭരണ ദർശനത്തിനും, ഭക്തജന കൂട്ടായ്മക്കും, കാർത്തിക ദീപകാഴ്ചക്കും ചെട്ടികുളങ്ങര ഒരുങ്ങി...

ചെട്ടികുളങ്ങര ഭഗവതിക്ക് ചരിത്രത്തിൽ ആദ്യമായി ദേവപ്രശ്ന വിധി പ്രകാരം തിരുവാഭരണ ചാർത്ത് ദർശനം നാളെ 22nd മാർച്ച് വ്യാഴം നടക്കും.രാവിലെ 5 മണിക്ക് ലളിതാ സഹസ്രനാമവും, ഹരിനാമകീർത്തന പാരായണം.അതിനു ശേഷം ഹരിപ്പാട്ട് സുബ്രമണ്യ ക്ഷേത്രത്തിൽ നിന്ന് രാവിലെ 6 മണിക്ക് തിരുവാഭരണ ഘോഷയാത്ര. 7.30 ന് കിഴക്കേ മണ്ഡപത്തിൽ നിന്ന് 13 കരക്കാരും, ദേവസ്വം അധികൃതരും താലപ്പൊലിയുടെയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടുകൂടി ഘോഷയാത്രയെ സ്വീകരിക്കും. അതിനു ശേഷം പന്തിരാഴിയും, ചതു:ശ്ശ ത ത്തിന് ശേഷം പ്രസന്ന പൂജ കഴിഞ്ഞ് രാവിലെ 10 മുതൽ തിരുവാഭരണ ദർശനം. ആദ്യമായി ഭഗവതിക്ക് ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷനും, 13 കരക്കാരും സമർപ്പിക്കുന്ന പ്രത്യേകകൊത്തുപണിയോടുള്ള നെക്‌ലെസ്സ്, നവരത്നം പതിച്ച വലം പിരി ശംഖും, 3 നാഗപത്തിയുള്ള അതിവിശിഷ്ട കിരീടം,ഇളക്കതാലി, നാഗഫണമാല, കുട്ടതാലി,മുല്ലമൊട്ടുമാല, പിച്ചി മുട്ടുമാല, പാലക്ക മാല, കാശി മാല, പ്രത്യേക വളകൾ തുടങ്ങിയ അതിവിശിഷ്ട ആഭരണങ്ങളാണ് ഭഗവതിയെ അണിയിക്കുന്നത്.ഇതോടൊപ്പം രാവിലെ 8.30 മുതൽ ഒറ്റപ്പാലം ഹരിയും, വെന്നിമല വിനു വിന്റേയും നേത്യത്വത്തിൽ 40 കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യം, ഉച്ചക്ക് 12 മുതൽ മാവേലിക്കര അഖിൽ കൃഷ്ണ സ്പെഷ്യൽ തവിൽ സേലം അനുവേണുഗോപാൽ പാർട്ടിയും അവതരിപ്പിക്കുന്ന സേവ തുടങ്ങിയവയും അരങ്ങേറും. ഉച്ചക്ക് 2.30 ന് ഉച്ചപൂജക്ക് ശേഷം നട അടച്ച ശേഷം വൈകിട്ട് 5 മണിക്ക് കുത്തിയോട്ടം എന്ന അനുഷ്ടാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന് ക്ഷേത്രവിരുദ്ധ ശക്തികൾക്കെതിരെ ഭക്തജന കൂട്ടായ്മ, വൈകിട്ട് 6.30ന് കരക്കാരും ഭക്തജനങ്ങളും ചേർന്ന് കാർത്തിക ദീപം ഒരുക്കുന്നു. അതിനു ശേഷം 7 മണിക്ക് കലാമണ്ഡലം വിപിനും സംഘവും അവതരിപ്പിക്കുന്നനാമസങ്കീർത്തന ഭജനയും ഉണ്ടായിരിക്കും..

 

Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
 
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code