Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹ്യൂസ്റ്റൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി   - സുരേഷ് കരുണാകരൻ

Picture

ഹ്യുസ്റ്റൺ : ഭക്തരിൽ അനുഗ്രഹ വർഷം ചൊരിഞ്ഞു ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുത്സവം 2024 മെയ്‌ 25 ന് കൊടിയിറങ്ങി. മെയ്‌ മാസം 15ന് കോടിയേറിയ ഉത്സവം മെയ്‌ 25ന് കൊടിയിറങ്ങിയപ്പോൾ, കടന്നു പോയ പത്തു ദിവസങ്ങൾ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് ഭക്തജനങ്ങൾക്ക് സമ്മാനിച്ചത്. തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ തിരുമേനിയുടെ കർമികത്വത്തിൽ കൊണ്ടാടിയ തിരുവുത്സവം ഭക്തിനിർഭരമായി. പത്താം ഉത്സവം ശനിയാഴ്ച രാവിലെ ഭഗവാനെ പള്ളിയുണർത്തി പ്രഭാത പൂജയോടെ ആരംഭിച്ച ഉത്സവം വൈകിട്ട് താലപ്പോലികളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ ഭഗവാനെ ആനയിച്ചു ആറാട്ടുകുളത്തിൽ കുളിപ്പിച്ചു കയറ്റി ക്ഷേത്ര മുറ്റത്തു പ്രവേശിച്ച് 21 തവണ പ്രദിക്ഷണം വച്ച് തിരികെ ശ്രീ കോവിലിൽ കുടിയിരിത്തിയപ്പോൾ കൊടിയിറക്കിനുള്ള സമയം സമാഗതമായി. കൊടിയിറക്കിന് മുന്നോടിയായി നടന്ന പറയെടുപ്പിൽ നിരവധി ഭക്തജനങ്ങൾ പങ്കുകൊണ്ടു. പത്തു ദിവസവും തുടർച്ചയായി നടന്ന കലാ വിരുന്നിൽ ശ്രീമതി ദിവ്യ ഉണ്ണി ഉൾപ്പെടെ നിരവധി പേർ നൃത്ത നൃത്യ ങ്ങൾ അവതരിപ്പിച്ചു. ക്ഷേത്രകാലരുപങ്ങൾ അണിനിരത്തിക്കൊണ്ട് KHS ലെ കുട്ടികൾ അവതരിപ്പിച്ച ഷോയും , ഉണ്ണിക്കണ്ണ ന്റെ കുസൃതികൾ വരച്ചു കാട്ടിയ നൃത്ത രൂപവും ശ്രദ്ധേയമായി. ഉത്സവത്തോട്ടനുബന്ധിച്ചു ശ്രീ ജി കെ പിള്ള ഗുരുവായൂർ കേശവന്റെ പൂർണ്ണകായ പ്രതിമ തിരുനടയിൽ സമർപ്പിച്ചു. 12.6 അടി പൊക്കമുള്ള ഈ ഫൈബർ ഗ്ലാസ്‌ പ്രതിമ കേരളത്തിൽ നിർമ്മിച് കടൽ മാർഗം ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു.

തന്ത്രി മുഘ്യൻ ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ തിരുമേനിയുടെ കർമികത്വത്തിൽ തുടർന്ന് ഉത്സവഘോഷങ്ങളുടെ പരിസമാപ്തി കുറിച്ചുകൊണ്ട് നടന്ന വെടിക്കെട്ട്‌ അക്ഷരാർഥത്തിൽ ശ്രീ ഗുരുവായൂര പ്പൻ ക്ഷേത്രത്തെ ഒരു പൂരപ്പറബാക്കി മാറ്റി. വർണ്ണപ്പകിട്ടുകൾ വാനത്തിൽ വരി വിതറി കണ്ണിനും കരളിനും കുളിർമ്മയായി മാറി ആ വർണക്കഴ്ച. ശബ്‍ദ നിയത്രണങ്ങളോടെ ഫോർട്ട്ബൻഡ് county ഫയർ മാർഷലിന്റെ മേൽനോട്ടത്തിൽ നടന്ന വെടികെട്ടു ആസ്വദിക്കാൻ വലിയ ജനകൂട്ടമാണ് തടിച്ചു കൂടിയത്.ഹുസ്റ്റൻന്റെ പല ഭാഗത്തു നിന്നും ആളുകൾ ക്ഷേത്രത്തിലേക്കു ഒഴുകിയെത്തുകയായിരുന്നു. തുടർന്ന് നടന്ന മ്യൂസിക് ഷോ അവിടെ കൂ ടിയിരുന്നവരെ ഇളക്കി മറിച്ചു. ആസ്വാദന ത്തിന്റെ അതിരുകൾ മാനത്തോളം ഉയർത്തി ആസ്വാദകരുടെ സിരകളിൽ ആവേശത്തിന്റെ അലകൾ ഉണർത്തി രണ്ടു മണിക്കുറോളം നീണ്ടു നിന്നു ഈ സംഗീത വിരുന്ന്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ആഘോഷത്തിൽ പങ്കുകൊണ്ടു.

ഉത്സവാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിൽ മുഖ്യ അതിഥി യായി കോൺസൽ ജനറൽ ശ്രീ സി മഞ്ചുനാഥ്‌, ഫോർട്ട്ബൻഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ശ്രീമതി ജൂലി മാത്യു , മിസ്സോറി സിറ്റി മേയർ റോബിൻ എലക്കാട്ട്, HSS ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട്‌ സുഭാഷ് ഗുപ്ത എന്നിവർ പങ്കെടുത്തു ഹുസ്റ്റനിലെ മുഴുവൻ ഹിന്ദു സമൂഹത്തിന്റെയും ക്ഷേമത്തിനും ഉന്നമനത്തിനും വീശിഷ്യ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പുരോഗമനത്തിനും, അഭിവൃദ്ധിക്കും വേണ്ടി എക്കാലവും മുന്നിൽ നിന്ന് വേണ്ട സഹായസഹകരണങ്ങൾ നൽകിവരുന്ന ശ്രീ മാധവൻ പിള്ളയെ പ്രസിഡണ്ട്‌ ശ്രീ സുനിൽ നായർ പ്രത്യേകമായി ആദരിച്ചു. ഉത്സവഘോഷങ്ങൾക്കു നേതൃത്വം വഹിച്ചുകൊണ്ട് മുൻ പ്രസിഡണ്ട്‌ ഹരി ശിവരാമൻ, ട്രസ്റ്റീ ചെയർ ശ്രീമതി രമാ പിള്ള,വൈസ് പ്രസിഡന്റ്‌ സുബിൻ ബാലകൃഷ്ണൻ,ജനറൽ സെക്രട്ടറി അജിത് പിള്ള, ട്രെഷർ ശ്രീകല,മറ്റു ബോർഡ്‌ മെമ്പർമാരായ രാജി പ്രദീപ്‌ മഞ്ജു തമ്പി, രാജി തമ്പി, സിന്ധു മനോജ്‌, രാജേഷ് നായർ, സുരേഷ് കരുണാകരൻ, സുരേഷ് കണ്ണോളിൽ എന്നിവർ സജീവ സാന്നിധ്യം അറിയിച്ചു.

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code