Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൃദയങ്ങൾ തൊട്ട് പ്രവാസിചാനലിന്റെ മുന്നേറ്റം, ഇനി ലോക തലസ്ഥാനമായ ന്യൂ യോർക്കിലും! ലാജി തോമസ് ന്യൂ യോർക്ക് റീജിയണൽ ഡയറക്ടർ   - സിൽജി ജെ. ടോം

Picture

ന്യൂ യോർക്ക് : ഒരു പതിറ്റാണ്ടിലേറെയായി നോർത്ത് അമേരിക്കൻ മലയാളികൾ നെഞ്ചിലേറ്റുന്ന പ്രവാസി ചാനൽ ലോക തലസ്ഥാനമായ ന്യൂ യോർക്കിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. പ്രവാസി ചാനലിന്റെ ന്യൂ യോർക്ക് റീജിയണൽ ഡയറക്ടറേയും ചാനൽ ടീമിനെയും ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ന്യൂ യോർക്ക് ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്ററിൽ നടന്നു.

ന്യൂയോർക് സംസ്ഥാനത്തെ മലയാളികളുടെ ഹൃദയ സ്പന്ദനം ഒപ്പിയെടുത്ത് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തിക്കുന്ന പ്രവാസി ചാനൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ന്യൂ യോർക്കിലും ഈ പരിപാടി അരങ്ങേറിയത്.

ചെയർമാൻ വർക്കി എബ്രഹാം അധ്യക്ഷനായ ചടങ്ങിൽ ജോസൻ ജോസഫ് സ്വാഗതം ചെയ്തതിനു ശേഷം മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ ലാജി തോമസിനെ പ്രവാസി ചാനൽ യു എസ് എ റീജിയണൽ ഡയറക്ടറും ബിസിനസ് ഡെവലപ്മെൻറ് മാനേജരുമായി പ്രഖ്യാപിച്ചു. തുടർന്ന് സ്റ്റേറ്റ് സെനറ്റർ ഹോണറബിൾ കെവിൻ തോമസ് നിലവിളക്കിൽ ദീപം പകർന്നതോടെ ചാനലിന് ഔദ്യോഗിക തുടക്കമായി. വർക്കി എബ്രഹാം ,സുനിൽ ട്രൈ സ്റ്റാർ, ലാജി തോമസ്, ബിജു ജോൺ കൊട്ടാരക്കര , ഷിജോ പൗലോസ്, ഡോ . ജേക്കബ് തോമസ്, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്‌ലേചർ Hon. ഡോ. ആനി പോൾ, നോർത്താംസ്റ്റെഡ് ടൗൺ സൂപ്പർ വൈസർ ജെന്നിഫർ ഡെസേന, ന്യൂ യോർക്ക് സിറ്റി കൗൺസിൽ മെമ്പർ ലിൻഡ ലീ എന്നിവരും നില വിളക്കിൽ ദീപം പകർന്നു. ഡോക്ടർ ഷെറിൻ എബ്രഹാം, ലിസ് പൗലോസ് എന്നിവർ പ്രോഗ്രാമുകൾ നിയന്ത്രിച്ചു. പ്രവാസി ചാനൽ ചെയർമാൻ വർക്കി എബ്രഹാം ചാനൽ ഫ്ലാഗും മൈക്കും ലാജി തോമസിന് കൈമാറി പിന്നീട് മാനേജിങ് ഡിറക്ടർ സുനിൽ ട്രൈസ്റ്റാർ പ്രസ് ഐ ഡിയും നൽകി.

പ്രവാസി ചാനൽ ന്യൂ യോർക്ക് റീജിയൻ സാരഥി എന്ന നിലയിൽ നിയമിക്കപ്പെട്ടതിൽ സന്തോഷവും നന്ദിയും അറിയിച്ച ലാജി തോമസ് മികച്ച പ്രോഗ്രാമുകളുമായി കാഴ്ചക്കാരുടെ എണ്ണവും ബിസിനസും വർധിപ്പിച്ച് ചാനലിനെ ഉയരങ്ങളിലെത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷ പങ്കുവച്ചു. മലയാള കമ്മ്യൂണിറ്റിയുടെ ഹൃദയം കീഴടക്കാൻ ടീമിന് ബിസിനസ് കമ്മ്യൂണിറ്റി പരസ്യങ്ങൾ നൽകി സഹായിക്കണമെന്നും ലാജി അഭ്യർത്ഥിച്ചു.

ശബരിനാഥ് -നായർ പ്രോഗ്രാം ഡയറക്ടർ , വിജി എബ്രഹാം- പ്രൊഡക്ഷൻ & മീഡിയ കോ ഓർഡിനേറ്റർ , ജോസൻ ജോസഫ് -പ്രൊഡക്ഷൻ & മീഡിയ കോ ഓർഡിനേറ്റർ , തോമസ് മാത്യു -പ്രൊഡ്യൂസർ കോ ഓർഡിനേറ്റർ , മെൽവിൻ മാമൻ- DOP പ്രോഗ്രാം പ്രൊഡ്യൂസർ, ജോയൽ സ്കറിയ-DOP പ്രോഗ്രാം പ്രൊഡ്യൂസർ, സോണി ജോസഫ്- പ്രോഗ്രാം & മീഡിയ കോ ഓർഡിനേറ്റർ എന്നീ ടീം അംഗങ്ങളെ തദവസരത്തിൽ പരിചയപ്പെടുത്തി .

സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് തന്റെ മുഖ്യ പ്രഭാഷണത്തിൽ പ്രവാസി ചാനലിന്റെ ആവശ്യകതയും പ്രസക്തിയും ചൂണ്ടിക്കാട്ടി. കൗൺസിൽ മെമ്പർ ലിൻഡ ലീ, വർക്കി എബ്രഹാം, ഡോ . ആനി പോൾ , നോർത്ത് ഹെംപ്സ്റ്റഡ് ടൗൺ സൂപ്പർ വൈസർ ജെന്നിഫർ ഡെസേന, പോലീസ് ഓഫിസർ സെർജന്റ് തോമസ് ജോയ് , സാബു ലൂക്കോസ്, ഷാജു സാം, എബി എബ്രഹാം, ബിജു ചാക്കോ, വർഗീസ് കോര്സൺ , ലീല മാരേട്ട് , സജി എബ്രഹാം, ജോർജ് കല്ലൂർ ,ഡോ .താര, ഡോ . ആനന്ദ് ജോർജ് ,പോൾ ജോസ് , മത്തായി ചാക്കോ , കോശി തോമസ് തുടങ്ങിയവരും ആശംസകൾ നേർന്നു.

ന്യൂ യോർക്ക് റീജിയൻ ചെയർമാനായി നിയമിതനായ പ്രമോദ് എന്നറിയപ്പെടുന്ന ലാജി തോമസ് ന്യൂ യോർക്കിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമാണ്. ന്യൂ യോർക്ക് മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് ആണിപ്പോൾ.

ഫൊക്കാന ദേശീയ ട്രഷററും കേരള ടൈംസ് അസ്സോസിയേറ്റ് എഡിറ്ററും എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ സാരഥിയുമായ ബിജു ജോൺ കൊട്ടാരക്കര , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ ട്രഷററും ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്കയുടെ പ്രൊഡ്യൂസറും കോ ഓർഡിനേറ്ററുമായ ഷിജോ പൗലോസ്, 23rd കൗൺസിൽ ഡിസ്ട്രിക്ട് മെമ്പറും സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കൊറിയൻ മെമ്പറുമായ ലിൻഡ ലീ, നോർത്താംസ്റ്റഡ് ടൗൺ സൂപ്പർ വൈസർ ജെന്നിഫർ ഡെസേന, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേചർ ഡോ .ആനി പോൾ, ഫോമാ നാഷണൽ പ്രസിഡന്റ് ഡോ .ജേക്കബ് തോമസ്, മിസ് ഇന്ത്യ ന്യൂ യോർക്ക് 2022 -മീര മാത്യു, സെന്റ് തോമസ് എക്യൂമിനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റ് റവ .ഫാ ജോൺ തോമസ്, പോലീസ് ഓഫിസർ സെർജന്റ് തോമസ് ജോയ് , സാബു ലൂക്കോസ് -ECHO ഡയറക്ടർ ,ഷാജു സാം -വൈസ് മെൻ ഇന്റർ നാഷണൽ യു എസ് ഏരിയ പ്രസിഡന്റ് , സജി എബ്രഹാം-IPCNA ന്യൂ യോർക്ക് റീജിയൻ വൈസ് പ്രസിഡന്റ് ,എബി എബ്രഹാം -ഡയറക്ടർ - പവർ വിഷൻ ടി വി , രാജു എബ്രഹാം , ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് , ബിജു ചാക്കോ -നാഷണൽ സെക്രട്ടറി വേൾഡ് മലയാളി കൗൺസിൽ, ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ നാഷണൽ മെമ്പർ ഡോ. താര ജോർജ്‌, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂ യോർക്ക് പ്രസിഡന്റ് ഡോക്ടർ അന്ന ജോർജ്, മത്തായി ചാക്കോ -ഫൊക്കാന ന്യൂ യോർക്ക് അപ്സ്റ്റേറ്റ് ആർ വി പി, പോൾ ജോസ് ഫോമാ ആർ വി പി ന്യൂയോർക് മെട്രോ റീജിയൻ , വേൾഡ് മലയാളി കൗൺസിൽ, സിബി ഡേവിഡ്- കലാവേദി ചെയർമാൻ , ഫോമാ റീജിയണൽ ചെയർമാനും കെ സി സി എൻ എ സെക്രട്ടറിയുമായ ഫിലിപ് മഡത്തിൽ, കോശി തോമസ് -ക്വീൻസ് കമ്മ്യൂണിറ്റി ബോർഡ് അംഗം , ഫോമാ ഓഡിറ്റർ -പി ടി തോമസ് , മത്തായി ചാക്കോ , കോശി തോമസ് , വർഗീസ് കോരസൺ -വാൽക്കണ്ണാടി ചെയർമാൻ , ജോൺ ജോർജ് കല്ലൂർ -ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് ജേതാവ് തുടങ്ങിയവർ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. ബിനു തോമസ്, ഷാജി എണ്ണശേരിൽ എന്നിവർ സജീവമായി പരിപാടികളിൽ പങ്കെടുത്തു.

2011 ൽ 30 മിനിറ്റ് പരിപാടിയുമായി പ്രവർത്തനം തുടങ്ങിയ പ്രവാസി ചാനൽ ഒരു വർഷത്തിനുള്ളിൽ മുഴുവൻ സമയ ചാനലായി 12 വർഷമായി നിലയ്ക്കാതെ പ്രവർത്തനം തുടരുന്നതിൽ മലയാളി സമൂഹത്തിന് സുനിൽ ട്രൈസ്റ്റാർ നന്ദി അറിയിച്ചു. വർക്കി എബ്രഹാം , ബേബി ഊരാളിൽ, ജോൺ ടൈറ്റസ് , ജോയ് നെടിയകാലായിൽ എന്നിവർ പാർട് നേഴ്‌സായി തുടക്കമിട്ട ചാനൽ ലോകമെങ്ങുമുള്ള മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് . 2020 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത ഗ്ലോബൽ ചാനൽ മലയാളികൾ ഉള്ളിടത്തേക്കെല്ലാം യാത്ര തുടരുമെന്ന് സുനിൽ ട്രൈസ്റ്റാർ അറിയിച്ചു.

ടീം പ്രവാസി ചാനലിന് വേണ്ടി അനിൽ മാത്യു കൃതജ്ഞത അറിയിച്ചു. ഡിന്നറോടെയാണ് പരിപാടികൾ സമാപിച്ചത് . ട്രൈ സ്റ്റേറ്റ് ഏരിയയിൽ നിന്നുള്ള പ്രശസ്ത ഗായകൻ സുജിത് മൂലയിൽ , അഞ്ജന മൂലയിൽ എന്നിവർ മനോഹരമായ ഗാനാലാപനങ്ങളിലൂടെ ചടങ്ങിന് നിറം പകർന്നു. ലിസ് പൗലോസിന്റെയും (ന്യൂ ജേഴ്‌സി), ഡോ. ഷെറിൻ എബ്രഹാമിന്റെയും (ന്യൂ യോർക്ക് )അവതരണം ഏറെ ഹൃദ്യമായി .

ഷാജു സാം & ഷെൽവിൻ സാം-പ്രൊഫെഷണൽ അക്കൗണ്ടിംഗ് & ടാക്സ് കൺസൽറ്റിങ് -മഹാരാജ സൂപ്പർ മാർക്കറ്റ്, ന്യൂ ഹൈഡ് പാർക്ക്, ജോർജ് കല്ലൂർ & സ്റ്റാൻലി മാത്യു -സെൻചുറി 21 റോയൽ , സാബു ലൂക്കോസ് -ബ്ലൂ ഓഷ്യൻ വെൽത്ത് സൊല്യൂഷൻസ്, ജോസെഫ് വി തോമസ് -ആൾ സ്റ്റേറ്റ് ഇൻഷുറൻസ്, മാത്യു തോമസ് -ക്രോസ് ഐലൻഡ് റിയൽ എസ്റ്റേറ്റ്, എബ്രഹാം തോമസ് ,ഈപ്പൻ ജോർജ് , അനിൽ മാത്യു -പിൽഗ്രിം റിയൽ എസ്റ്റേറ്റ്, ഡോ .അജു ഉമ്മൻ & ഫാമിലി , വിജി എബ്രഹാം & ഫാമിലി, ബിനോയ് തോമസ് & ഫാമിലി, നോവ ജോർജ് -ഗ്ലോബൽ കോലിഷൻ& ബോഡി വർക്സ് , ആശിഷ് ജോസഫ് -എൽ എം ആർ ബി ഹോം ലോൺസ് .തുടങ്ങിയവർ പരിപാടിയുടെ സ്പോൺസേർസായിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code