Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റൻ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് വാർഷിക കൺവൻഷൻ 24 വെള്ളിയാഴ്ച   - ജോയി തുമ്പമൺ, ഫിന്നി രാജു ഹൂസ്റ്റൻ

Picture

ഹൂസ്റ്റൻ: ഹൂസ്റ്റൻ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ വാർഷിക കൺവൻഷൻ ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 6.30-നും ഞായറാഴ്ച രാവിലെ 9 മണിക്കും പ്രത്യേക പൊതുയോഗങ്ങൾ നടക്കും.

പ്രസിദ്ധ കൺവൻഷൻ പ്രാസംഗീകനും ഗായകനുമായ ഡോ. റ്റീം ഹിൽ മുഖ്യ സന്ദേശം നൽകും. ചർച്ച് ഓഫ് ഗോഡ് സഭാ സമൂഹത്തിന്റെ ജനറൽ ഓവർസീയറാണദ്ദേഹം.

ഹൂസ്റ്റൻ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള 16 പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയാണിത്. എച്ച്.പി.എഫ് ക്വയർ പ്രത്യേക ഗാനങ്ങൾ ആലപിക്കും. ഫെബ്രുവരി 25-നു ശനിയാഴ്ച രാവിലെ 10 മണിക്ക് ലേഡീസ് മീറ്റിംഗ് നടക്കുന്നതാണ്.

ഈ ഫെല്ലോഷിപ്പ് ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രേക്ഷിത പ്രവർത്തനങ്ങൾ, കൺവൻഷനുകൾ, പാസ്റ്റേഴ്‌സ് മീറ്റിംഗ്, സഹോദരിമാരുടേയും യുവജനങ്ങളുടേയും മീറ്റിംഗുകൾ എന്നിവ നടത്തുന്നു.

പ്രസിഡന്റായി പാസ്റ്റർ ജേക്കബ് മാത്യു, വൈസ് പ്രസിഡന്റായി പാസ്റ്റർ സണ്ണി താഴാംപ്പള്ളം, സെക്രട്ടറി ജോസഫ് കുര്യൻ, ട്രഷറർ ഏലിയാസർ ചാക്കോ, ലേഡീസ് കോർഡിനേറ്റർ ഡോ. ജോളി ജോസഫ്, മീഡിയ കോർഡിനേറ്റർ ഫിന്നി രാജു ഹൂസ്റ്റൺ എന്നിവരും പ്രവർത്തിക്കുന്നു.

തൽസമയ സംപ്രേഷണം പ്രെയർ മൗണ്ട് മീഡിയാ, ഹാർവെസ്റ്റ് ടിവി യുഎസ്എ. സമ്മേളന സ്ഥലം: ഐപിസി ഹെബ്രോൺ, 4660 സൗത്ത് സാം ഹൂസ്റ്റൺ പാർക്ക് വേ, ഈസ്റ്റർ ഹൂസ്റ്റൺ, ടെക്‌സസ് 770 48.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code