ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ വാര്‍ഷിക കണ്വന്ഷന് വളരെ അനുഗ്രഹമായി പര്യവസാനിച്ചു. ഫെബ്രുവരി 24, 25 എന്നീ തീയതികളില്‍ നടന്ന പൊതുയോഗത്തില്‍ പാസ്റ്റര്‍ സാം അലക്സ്, ഡോ.ഷാജീ ഡാനിയേല്‍, ഡോ.റ്റിം ഹില്‍ എന്നിവര്‍ പ്രസംഗിച്ചു.
പാസ്റ്റര്‍മാരായ മാത്യൂ കെ. ഫിലിപ്പ്, തോമസ് ഏബ്രഹാം എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് മാത്യൂ കണ്വന്ഷന് ഉല്‍ഘാടനം ചെയ്തു.
ഫെബ്രുവരി 26-ാം തീയതി ഞായറാഴ്ച രാവിലെ നടന്ന മീറ്റിംഗില്‍ ഡോ. വില്‍സണ്‍ വര്‍ക്കി അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സണ്ണി താഴാംപള്ളം സങ്കീര്‍ത്തനം വായിച്ചു പ്രബോദിപ്പിച്ചു. ഡോ.റ്റി.ഹില്‍ മുഖ്യപ്രഭാഷണം നടത്തി. എച്ച്.പി.എഫ്. പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് മാത്യൂ തിരുവത്താഴ ശുശ്രൂഷയ്ക്കു നേതൃത്വം നല്കി. സെക്രട്ടറി ജോസഫ് കുര്യന് കൃതജ്ഞത അറിയിച്ചു. മീഡിയാ കോര്‍ഡിനേറ്റര്‍ ഫിന്നി രാജു ഹൂസ്റ്റണ്‍, ഹാര്‍വെസ്റ്റ് യു.എസ്.ഏ.യിലൂടെയും, പ്രയര്മൗണ്ട് മീഡിയായിലൂടെയും തല്‍സമയ സംപ്രേക്ഷണം ചെയ്തു. യുവജനങ്ങള്‍ക്കും, സംബന്ധിച്ച ഏവര്‍ക്കും അത്മീയ ഉണര്‍വ്വ് ഈ കണ്വന്ഷന് പ്രദാനം ചെയ്തു. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉള്ള ഉപദേശ ഐക്യമുള്ള പതിനാറു സഭകളുടെ ഐക്യ കൂട്ടായ്മയാണ് ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പ്.
Comments