Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണിലെ കേരള ഹൗസിൽ ആവേശോജ്ജ്വലമായ തിരഞ്ഞെടുപ്പ് സംവാദം ഏപ്രിൽ 19 ന്   - അജു വാരിക്കാട്

Picture

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH), ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററുമായി സഹകരിച്ച് ഇന്ത്യയുടെ 18-ാമത് പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ആവേശകരമായ സംവാദത്തിന് ആതിഥേയത്വം വഹിക്കുന്നു.

"അങ്കത്തട്ട് @ അമേരിക്ക" പവേർഡ് ബൈ ഡ്രീം മോർഗേജ് ആൻഡ് റിയാലിറ്റി എന്ന സംവാദ പരിപാടി, 2024 ഏപ്രിൽ 19 വെള്ളിയാഴ്ച, സ്റ്റാഫോർഡിലെ കേരള ഹൗസിൽ വച്ചാണ് നടത്തപ്പെടുന്നത്. എൻഡിഎ, യുഡിഎഫ്, എൽഡിഎഫ് തുടങ്ങിയ പ്രധാന രാഷ്ട്രീയ സഖ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ വക്താക്കൾ പങ്കെടുക്കുന്ന സംവാദം ശ്രദ്ധ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹരി ശിവരാമൻ, ജീമോൻ റാന്നി, അരവിന്ദ് അശോക് എന്നിവരാണ് എൻഡിഎ, യുഡിഎഫ്, എൽഡിഎഫ് എന്നീ രാഷ്ട്രീയ സഖ്യങ്ങളെ പ്രതിനിധീകരിക്കുന്നത്. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സംവാദ പരിപാടി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു അന്താരാഷ്ട്ര വേദി നൽകും.

മാഗ് എക്സിക്യൂട്ടീവ് കമ്മിറ്റിയും പത്രപ്രവർത്തന രംഗത്തെ പ്രമുഖരും നിയന്ത്രിക്കുന്ന ഈ ഘടനാപരമായ സംവാദ പരിപാടി വെറുമൊരു രാഷ്ട്രീയ സംവാദത്തിനുള്ള വേദി മാത്രമല്ല, ഹൂസ്റ്റൺ ഏരിയയിലെ ഇന്ത്യൻ അമേരിക്കക്കാർക്കിടയിൽ സാംസ്കാരിക വിനിമയത്തിനും ഐക്യത്തിനും അവസരമൊരുക്കുന്ന പരിപാടി കൂടിയാണ് അതിനാൽ തന്നെ മലയാളികൾ ഏറെ ആകാംക്ഷയോടെ ആണ് ഈ പരിപാടി കാണുവാൻ കാത്തിരിക്കുന്നത്.

1415 Packer Ln., Stafford, TX 77477 എന്ന വിലാസത്തിൽ സ്ഥിതി ചെയ്യുന്ന കേരളാ ഹൗസിൽ നടത്തപെടുന്ന ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നേരത്തെ തന്നെ എത്തിച്ചേരുവാൻ സംഘാടകർ അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ മറ്റ് വിശദാംശങ്ങൾ MAGH വെബ്‌സൈറ്റിൽ കാണാവുന്നതാണ്.

ഇന്ത്യൻ പ്രവാസികളുടെ ശബ്ദം ഉച്ചത്തിലും വ്യക്തതയോടെയും കേൾക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, സുപ്രധാന രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള സാമൂഹ്യ ഇടപെടലും അവബോധവും വളർത്തുന്നതിനായി ഗ്രേറ്റർ ഹൂസ്റ്റണിലെ മലയാളി അസോസിയേഷൻ നടത്തുന്ന നിരവധി സംരംഭങ്ങളിൽ ഒന്നാണ് ഈ സംവാദം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code