ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു - സ്റ്റീഫന്‍ ചൊള്ളമ്പേല്‍
ചിക്കാഗോ സെ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ കീഴിലുള്ള മതബോധന സ്കൂളിലെ വിദ്യാർത്ഥികളിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ 135 കുട്ടികൾക്ക് മെയ് 21 ഞായാറാഴ്ച രാവിലെ പത്ത് മണിക്കത്തെ വി.കുർബാനക്ക് ശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിന് ഇടവക വികാരി ഫാ തോമസ് മുളവനാൽ അസി. വികാരി ഫാ.ലിജോ കൊച്ചുപറമ്പിൽ,സിസ്റ്റേഴ്സ്,
അധ്യാപകർ , ചർച്ച് എക്സിക്കുട്ടിവ് എന്നിവർ നേതൃത്വം വഹിച്ചു.
Comments