Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൗത്ത് ഇന്ത്യൻ ചേംബർ യു എസ് ഓഫ് കോമേഴ്‌സ്   - ജീമോൻ റാന്നി

Picture

ഹൂസ്റ്റൺ: ലയൺസ്‌ ഫൗണ്ടേഷനുമായി ചേർന്ന് 'ഐ ഗ്ലാസ് ഡ്രൈവി' നൊരുങ്ങി സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ചേമ്പർ ഓഫ് കോമേഴ്‌സ്. ഉപയോഗിച്ച 'കണ്ണടകൾ' വിവിധ സ്ഥലങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ബോക്സുകളിൽ നിക്ഷേപിക്കുകയും അവിടെനിന്നും അത് ശേഖരിച്ചു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലേക്കു അയച്ച്‌ അവിടെ കാഴ്ച ശക്തിക്കു കുറവുണ്ടെങ്കിലും കണ്ണട വാങ്ങിച്ച്‌ ഉപയോഗിക്കുവാൻ ബുദ്ധിമുട്ടുന്ന ലക്ഷകണക്കിനാളുകൾക്ക് ആശ്വാസം നൽകുന്ന പദ്ധതീയാണ് "ഐ ഗ്ലാസ് ഡ്രൈവ് ". ലയൺസ് ഫൌണ്ടേഷൻ, ഇങ്ങനെ ലഭിക്കുന്ന പഴയ കണ്ണടകൾ ഉപയോഗിക്കുന്ന ആളുകൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ റീസൈക്കിൾ ചെയ്താണ് അയക്കുന്നത്.

ഐ ഗ്ളാസ് ഡ്രൈവ് എന്ന ഈ നൂതന പദ്ധതി മെയ് 19 നു ഞായറാഴ്ച സ്റ്റാഫ്‌ഫോഡിലുള്ള ചേംബർ ഹാളിൽ വച്ച് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉത്‌ഘാടനം ചെയ്തു. പ്രസിഡണ്ട് സഖറിയ കോശി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജിജി ഓലിക്കൽ സ്വാഗതവും ഫിനാൻസ് ഡയറക്ടർ രമേശ് അത്തിയോടി നന്ദിയും പറഞ്ഞു. ചേംബർ അംഗങ്ങളോടൊപ്പം മേയർ കെൻ മാത്യുവിന്റെ പത്നിയും സമ്മേളനത്തിൽ സംബന്ധിച്ചു. .

"Vision is our mission - help others see clearly" എന്ന ആപ്തവാക്യവുമായി നടത്തപെടുന്ന ഈ പദ്ധതി "Lions Recycle for Sight Programന്റെ ഭാഗമാണ്. നിങ്ങളുടെ ഉപയോഗശൂന്യമായ കണ്ണടകൾ മറ്റുള്ളവരുടെ കാഴ്ചയ്ക്കു ഉപകരിക്കുന്നുവെങ്കിൽ അത് ഒരു പുണ്യമായി കരുതാം. നമുക്ക് നൽകാൻ കഴിയുന്ന ഒരു സമ്മാനമായി അത് സമർപ്പിയ്ക്കാം.

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് (SIUCC) ഹൂസ്റ്റണിലെ വിവിധ ഐ ഗ്ലാസ് സ്റ്റോറുകളിലും ഇന്ത്യൻ കടകളിലും ഒരുക്കി വയ്ക്കുന്ന പ്രത്യേക ബോക്സുകളിൽ നിങ്ങളുടെ കണ്ണടകൾ നിക്ഷേപിക്കാവുന്നതാണ്.

ഈ മഹത് സരംഭത്തിൽ പങ്കെടുത്ത്, മങ്ങിയ കാഴ്ച ഉണ്ടെകിലും കാണാൻ കഴിയാത്തവർക്ക് ഒരു കൈത്താങ്ങാകുവാൻ നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌: സഖറിയ കോശി - 281 780 9764, സണ്ണി കാരിക്കൽ - 832 566 6806, ജിജി ഓലിക്കൻ - 713 277 8001, രമേശ് അത്തിയോടി - 832 860 3200, മോനി തോമസ് - 713 922 0019, സാജു കുര്യാക്കോസ് - 201 615 6765

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code