ദില്‍ഷാദ് ഗാര്ഡന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വികാരി ഫാ.ജെയ്സ് കെ.ജോര്‍ജ്ജ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
എട്ട് മുതല്‍ 11 വരെ ദിവസങ്ങളില്‍ വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, 11ന് വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, ധ്യാനപ്രസംഗം. 12ന് വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരം, ആറിന് ആഘോഷമായ പ്രദക്ഷിണം, 8ന് ആശീര്‍വാദം, കൈമുത്ത്, സ്നേഹവിരുന്ന്.
13ന് രാവിലെ 7.30ന് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.
Comments