ചെങ്ങന്നൂര്‍: സമൂഹത്തന്റെ നാനാ വിധമായ വികസത്തിന് സ്ത്രീകളുടെ പങ്ക് ശ്ളാഘനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് പ്രസ്താവിച്ചു.
ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ 201314ലെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠന സമ്മേളനത്തില്‍ ചെന്നൈ ഭദ്രാസന മെത്രാപ്പോലിത്താ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്താ ക്ളാസ് നയിച്ചു.
ഭദ്രാസന സെക്രട്ടറി ഫാദര്‍ തോമസ് കൊക്കാപ്പറമ്പില്‍ സമാജം വൈസ് പ്രസിഡന്റ് ഫാദര്‍ ഫിലിപ്പ് ജേക്കബ്, ഫാദര്‍ മത്തായി കുന്നില്‍, ഫാദര്‍ കെ.കെ.ജോസഫ്, ഫാദര്‍ വിമല്‍ മാമ്മന്‍ ചെറിയാന് ഫാദര്‍ സഖറിയാ തോമസ്, ലിസ്സി വര്‍ഗീസ്, സോഫിയാ രാജന്, ബിന്‍സി റെജി എന്നിവര്‍ നേതൃത്വം നല്കി.
Comments