Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിസ്റ്റര്‍ മരീന കൊല്ലറേത്ത് സുപ്പീരിയര്‍ ജനറാള്‍

Picture

കോഴിക്കോട്: ഇറ്റലിയിലെ കോമോ ആസ്ഥാനമായുള്ള ഡോട്ടേഴ്‌സ് ഓഫ് പ്രസന്റേഷന്‍ ഓഫ് മേരി ഇന്‍ ദി ടെമ്പിള്‍ (ഡിപിഎംടി) സന്യാസിനി സഭയുടെ പുതിയ സുപ്പീരിയര്‍ ജനറാളായി സിസ്റ്റര്‍ മരീന കൊല്ലറേത്ത് തെരഞ്ഞെടുക്കപ്പെട്ടു.

1833ല്‍ സ്ഥാപിതമായി ഇന്ന് ഇറ്റലിയിലും ആഫ്രിക്കയിലെ ജിബൂത്തി, ഒബോക്ക്, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലും പപ്പുവാ ന്യൂഗിനിയിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്ന പ്രസന്റേഷന്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ സുപ്പീരിയര്‍ ജനറാള്‍ ആകുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ജനറല്‍ കൗണ്‍സിലറും പ്രൊക്യുറേറ്റും ആയി സേവനമനുഷ്ഠിച്ചുവന്ന സിസ്റ്റര്‍ മരീന ഇന്ത്യയില്‍ പ്രസന്റേഷന്‍ സന്യാസിനി സഭയുടെ നോവിസ് മിസ്ട്രസായും സെന്റ് മേരീസ് പ്രോവിന്‍സിന്റെ മുന്‍ റീജണല്‍ കൗണ്‍സിലറായും റീജണല്‍ സുപ്പീരിയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തലശേരി അതിരൂപതയിലെ പെരുമ്പുന്ന ഇടവകയിലെ കൊല്ലറേത്ത് പരേതനായ കുര്യന്റെയും റോസമ്മയുടെയും മകളാണു സിസ്റ്റര്‍ മരീന കൊല്ലറേത്ത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code