Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിനി ജോണിന് സ്‌ട്രെസ് സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ്

Picture

ഡാളസ്: വയനാട് സ്വദേശിനി സിനി ജോണിന് സ്‌ട്രെസ് സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ്. U.T Southwestern ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുവരുടെ കഴിവും വൈദഗ്ധ്യവും കണക്കിലെടുത്ത് സഹപ്രവര്‍ത്തകരുടെ നോമിനേഷനില്‍ കൂടി എല്ലാ ക്വാര്‍ട്ടറിലും ആറു പേരെ വീതം തിരഞ്ഞെടുത്ത് അവര്‍ക്ക് കൊടുക്കുന്ന അവാര്‍ഡിനെയാണ് Strauss Service Excellence Award എന്ന് വിളിക്കുത്. ഈ ക്വാര്‍ട്ടറില്‍ വയനാട് സ്വദേശിനിയായ സിനി ജോ ഈ അവാര്‍ഡിന് അര്‍ഹയായത്.

മൂന്നു കാര്യങ്ങള്‍ ആണ് ഈ അവാര്‍ഡ് കൊടുക്കുതിനായി പരിഗണിക്കുത്..ഒന്നാമത് അവരുടെ ജോലിയിലുള്ള മികവും വൈദഗ്ധ്യവും പ്രകടിപ്പിക്കുക. രണ്ടാമത് അടുത്ത തലമുറക്ക് ഇവര്‍ ഒരു റോള്‍ മോഡല്‍ ആയിരിക്കുക. മൂന്നാമത് ഗുണകരമായ രീതിയിലുള്ള സമൂഹ്യസേവനം ചെയ്യുക.

അവാര്‍ഡിന് അര്‍ഹരായവരെ മെയ് 17ാം തീയതി Jonathan Efron M.D. Excective Vice President for Health System Affairs അവാര്‍ഡ് നല്‍കി അനുമോദിച്ചു. 24 വര്‍ഷത്തെ സേവന പരിചയം ഉള്ള സിനി 2021 മുതല്‍ ഈ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ജോലി ചെയ്തുവരുന്നു.. ഡോ. എം.ജി. ആര്‍ യൂണിവേഴ്‌സിറ്റി ചെന്നൈ (ശ്രീ ബാലാജി കോളേജ് ഓഫ് നേഴ്‌സിംഗ്) നിന്ന് നേഴ്‌സിംഗില്‍ ബിരുദം കരസ്ഥമാക്കി.

അമേരിക്കയില്‍ വരുതിനു മുന്‍മ്പ് ഇന്‍ഡ്യയിലും, അബുദാബിയിലും ജോലി ചെയ്തിരുന്നു. വൂണ്ട് കെയറിലും, സ്‌ക്കിന്‍ കെയറിലും ഉള്ള സിനിയുടെ വൈദഗ്ധ്യം എടുത്തു പറയേണ്ടതാണ്.

ഭര്‍ത്താവ് മാത്യുവും മക്കള്‍ ഡോണാ, ഡെയിന്‍, ഡെല്‍നാ യും ഒത്ത് ഇര്‍വിംഗ്, ടെക്‌സാസില്‍ താമസിച്ചു വരുന്നു. സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കാത്തലിക്ക് ചര്‍ച്ച് കൊപ്പേല്‍ പള്ളിയിലെ വൂമന്‍സ് ഫോറത്തിലെ സജീവസാീധ്യമാണ് സിനി ജോണ്‍

വാര്‍ത്ത: ലാലി ജോസഫ്

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code