Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാഹിത്യത്തില്‍ ചരിത്രനോവലുകളുടെ പ്രസക്തി (ജോണ്‍ ഇളമത)

Picture

മനുഷ്യജീവിതത്തിലെ കാലങ്ങളെയും,കാലഘട്ടങ്ങളിലെ പ്രധാനസംഭവങ്ങളെയും അടയാളപ്പെടുത്തുകയാണലേ്താ ചരിത്രം.ചരിത്രമില്താതെ നമ്മുക്കെന്തു കഥകള്‍ല്‍മനുഷ്യാരംഭംമുതല്‍ ചരിത്രമുണ്ട്.ഭാരതചരിത്രത്തില്‍ ത്രേദായുഗവും,ദ്വാപരയുഗവുംവേദങ്ങളുടെകാലവുമെല്താം ഒരോരോചരിത്രങ്ങളുടെ ഭാഗമലേ്ത.ചരിത്രവും സംസ്‌ക്കാരങ്ങളും എവിടെ ആരംഭിക്കുന്നുവെന്ന് കൃത്യമായി പറയാനാവില്ല.സംവത്സരങ്ങള്‍ക്കള്‍ക്കപ്പുറംതന്നെ ചരിത്രമാരംഭിട്ടില്ലേ.! ഒരുമഹാമൗനത്തിതിനുശേഷം,ഒരുമഹാമഴുക്കത്തില്‍നിന്ന് ഭൂമി ഉണര്‍ന്നപ്പോള്‍ മുതല്‍ ചരിത്രമുണ്ടാകാം.കോടാനുകോടി സംവത്സരങ്ങള്‍ക്ക് മുമ്പ് പരിണാമദിശയില്‍ ആദിമ മനുഷ്യവര്‍ഷങ്ങള്‍ നിലനില്‍പ്പില്‍ ജീവിച്‌നും നശിച്‌നും വീണ്ടും ജനിച്ചും പുന;ര്‍ജനിച്ചുകൊണ്ടുമിരുന്ന കാലംമുതല്‍ക്കേ ചരിത്രമുണ്ടായിരിക്കാം.അന്നൊക്കെ അത് അടയാളപ്പെടുത്താന്‍ ഭാഷയും,ലിപിയും ഉണ്ടായിരുന്നില്ലല്ലോ?. മഞ്ഞുമനുഷ്യരും,ഗുഹാമനുഷ്യരും,മരുഭൂമികടന്ന്, ആഴികള്‍ക്കപ്പുറം നിലനില്‍പ്പുതേടിപ്പോയ മനുഷ്യരാശിയുടെ വിസ്മയജീവിതകഥകളല്ലേ ചരിത്രത്തെ ഇന്നും പിടിച്ചുനിര്‍ത്തുന്നത്.

ഗ്രീസിലെ ഹെരിഡോട്ടസാണ് ആദ്യം ചരിത്രമെഴുതാനാരംഭിച്ചതെന്നാണ് നമ്മുടെ അറിവ്. അന്ധനായ ഹോമര്‍ എഴുതിയ ''ഇലിയഡ് ആന്റ് ഒഡീസി'' എന്ന മഹാകാവ്യം(എപ്പിക്‌പോയം) തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പകര്‍ന്നിരുന്നകാലത്ത് അതിന് വിരാമംവന്നുപോകാതെരിക്കാനായിരിക്കാം, അരിഡോട്ട.് ചരിത്രമെഴുത്ത് ആരംഭിച്ചത്.അതിനൊക്കെമുമ്പ് ഈജിപ്റ്റിലെ ഫറവോന്മാരുടെ കാലംമുതല്‍ ''സ ്‌ക്രൈപ്പ്‌സ്'' എന്നറിയപ്പെടുന്ന കേട്ടെഴുത്തുകാര്‍,സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സ്,ഫറോവന്റെ കല്പനകളയും അവരുടെ ചരിത്രങ്ങളെയും കോറിയിടാന്‍ ''ഹൈറോഗൈ്തപ്പി്'' ലിപികള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രംരേഖപ്പെടുത്തുന്നു.

അവര്‍ ചിത്രങ്ങളും,ചരിത്രങ്ങളും കല്ലുകളില്‍ കൊത്തിയിരിക്കുന്നത് നമ്മെ വിസ്മയിപ്പിക്കുന്നു.നൈല്‍നദീതീരത്തെ ''റീഡ്''സ്സെന്ന കൈതോലകളുണക്കക്കി അതില്‍ ചിത്രഭാഷകളില്‍ ചരിത്രവും കല്പ്പനകളും രേഖപ്പെടുത്തിയിരിക്കുന്നു.ഈജിപ്ഷ്യന്‍ മിത്തോളജിയിലെ ''തോത്ത്''എന്ന വിജ്ഞാനംപകരുന്ന ദൈവത്തിന്റെ അനുഗ്രഹം ആര്‍ജ്ജിച്‌നവരായി സ്‌ക്രൈപ്‌സ്എന്ന കേട്ടെഴുത്തുകാരെ കണക്കാക്കപ്പെടുന്നു.

ഭാഷയുടെ ആവിര്‍ഭാവം മുക്കിലും മൂളലിലും തുടങ്ങി ആംഗ്യഭാഷയില്‍ ചിത്രരൂപങ്ങളായി,പ്രാചീനലിപികളായി ഗുഹാമനുഷ്യരിലാരംഭിച്‌നിരിക്കണം.ആദിമ നുഷ്യവാസ്‌സ്ഥലമെന്ന് കരുതപ്പെടുന്ന മെസപ്പൊട്ടിമിയായിലെ ''യൂഫ്രട്ടീസ്‌ടൈഗ്രീസ്''നദീതീരത്തുനിന്നുമൊക്കെ യായിരിക്കണം ,ഭാഷയുടെയും ലിപിയുടെയുമൊക്കെ പുറപ്പാടെന്നുതന്നെ ശ്രുതി.അതിനുമൊക്കെ മുമ്പവരുടെപൂര്‍വ്‌നികര്‍ ആഫ്രിക്കന്‍വന്‍കരയിലെ നായാട്ടുകാരില്‍ നിന്ന് രൂപപ്പെട്ട കൃഷിക്കാരാകാം.പില്‍ക്കലങ്ങളിലവര്‍ സ്ഥിരംതാവളങ്ങള്‍ തേടി, കരയുംകടലും താണ്ടിയെത്തിയവരുമാ മാകാം.തുടര്‍ന്നവര്‍ ഫറോവോയുടെ ഫലഭൂയിഷ്ടമായ ജൗജിപിത്‌ലേക്ക്കടന്നിരിക്കണം.അവിടെനിന്ന് ഗ്രീസിലേക്കും,പിന്നീട ് റോമിലേക്കുമൊക്കെ.ഇവിടെനിന്നെക്കെ ഒഴുകിയ ഭാഷയുടേയും,സംസ്‌ക്കാരത്തിന്റെയുമൊക്കെ പരിസ്പുരണമാകാം നൂതനമാനവചരിത്രത്തിന്റെ അന്തര്‍ധാരല്‍ സംസ്‌ക്കാരത്തിന്റെ അഭിവാജ്യമായ ഘടകമലേ്താ ഭാഷല്‍ഭാഷയെ സംപൂര്‍ണ്ണമാക്കാന്‍ ലിപികള്‍വേണം.അങ്ങനെ എഴുത്തായിരിക്കാം സംസ്‌ക്കാരത്തെ മാറ്റിമറച്ചത്.

കലകളും,സാഹിത്യവും,ചിത്രമെഴുത്തുമെല്ലാം വികസിച്ചത് എഴുത്തിന്റെ ഒഴുക്കിലാകാം. .പുരാതനയവന ചിന്തകരായ സോക്രട്ടീസ്,പ്ലേറ്റോ,അരിസ്‌റ്റോട്ടില്‍,നാടകക്യത്ത് അച്ചിലസ്‌വരെ വാചാലരായതും,ചിന്തിച്‌നതും വായിച്ചുംപഠിച്ചുമറിഞ്ഞതു ചരിത്രത്തിലൂടെയല്ലേ. പന്ത്രണ്ടും,പതിനാലും നൂറ്റാണ്ടുകളില്‍ ആദ്യത്തേ ലോകസഞ്ചാരികളായ മാര്‍ക്കോപോളോയും,ഇബിന്‍ ബത്തൂത്തായും എഴുതിയ സഞ്ചാരകഥകളലേ്ത ഭൂലോകത്തെപ്പറ്റിയുള്ള ചരിത്രത്തിലെ ആദ്യഅറിവുകള്‍.പിന്നീട് മദ്ധ്യകാലഘട്ടത്തില്‍ മെഡിറ്ററേനിയന്‍ തീരങ്ങളിലുണ്ടായ നവോദ്ധാനമല്ലേ ലിയനാഡോ ഡാഞ്ചി,മൈക്കിള്‍ആന്‍ജലോ,റഫേല്‍,ടിട്ടന്‍ ഇവരെയൊക്കെ ചരിത്രത്തിന് സംഭാവന ചെയ്തത്.പിന്നീടു നടന്ന കപ്പലോട്ടങ്ങളലേ്ത ഭൂമി ഉരുണ്ടതെന്നുതന്നെയുള്ള നിഗമനത്തിലെത്തിച്ചത്. ക്രസ്റ്റഫര്‍ കൊളംമ്പസ് പടിഞ്ഞാറേട്ട് സഞ്ചരിച്ചു അമേരിക്കാഭൂഖണ്ഡം കണ്ടെത്തി.വാസ്‌കോ ഡഗാമ കിഴക്കോട്ട ് സഞ്ചരിച്‌ന് ഇന്ത്യന്‍ഉപഭൂഖണ്ഡത്തിലെത്തി.ഇതിനെല്ലാം നിദാനമായത് നിരന്തരമായ ചരിത്രാന്വേഷണത്തിലൂടെയലേ്തല്‍ഈ അറിവുകളേറെ നാം എഴുത്തിലൂടെ വായനയിലൂടെ ആര്‍ജ്ജിച്‌നതലേ്തല്‍ഭഷയും,ലിപികളുംകൊണ്ടൊക്കെയലേ്ത മാനവസംസ്‌ക്കാരത്തെ നാം സംപൂര്‍ണ്ണമാക്കിയത്.അപ്പോള്‍ ചരിത്രം നമ്മുടെ സംസ്‌ക്കാരമാണ്.ആസംസ്‌ക്കാരത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതല്ലേ സാഹിത്യം!

ഇനിയും ചരിത്രനോവലെഴുത്തിനെപ്പറ്റി ചിന്തിക്കാം.മലയാളസാഹിത്യത്തില്‍ വളരെ കുറവ് ചരിത്രരചനകളെ നമ്മുക്ക് പരിചയമുള്ളൂ.സി.വി.രാമന്‍പിള്ളയുട മാര്‍ത്താവര്‍മ്മയായിരിക്കണം മലയാളത്തിലിറങ്ങിയ ആദ്യചരിത്രനോവല്‍.അതിനുശേഷം വൈക്കം ചന്ദ്രശേഖരന്‍നായരുടെപഞ്ചവന്‍കാട്, മുകുന്ദന്റെ ഡല്‍ഹി,കെആര്‍ മീരായുടെ കല്‍ക്കത്താ,ടിഡി രാമകൃഷ്ണന്റെ ശ്രീലങ്ക,ആഫ്രിക്ക ഇവിവെരെയൊക്കെ എത്തുന്ന നോവലുകളെ കേട്ടിട്ടുള്ളു.എന്നാല്‍ വിശ്വസാഹിത്യത്തിലെ കുറേ ഇതിഹാസ ചരിത്രപ്രതിഭകളെ നോവലാക്കാന്‍ ഞാനേറെ പരിശ്രമിച്‌നിട്ടുണ്ട്.

ഡിസി പ്രസിദ്ധീകരിച്ച മൂന്നു ചരിത്രനോവലുകള്‍,ബാലഫറവോ ടൂട്ടാന്‍കാമൂണ്‍,സോക്രട്ടീസ്ഒരുനോവല്‍,മാര്‍ക്കോപോളോ എന്നിവ.പിന്നീട് അവയെല്ലാംകൂട്ടി ഏഴുചരിത്രനോവലുകള്‍, കൈരളി പബ്ലിക്കേഷന്‍,കണ്ണൂര്‍,കഴിഞ്ഞവര്‍ഷം,ഷാര്‍ജപുസ്തകോത്സവത്തില്‍ പ്രകാശിപ്പിക്കപ്പെട്ടു. ഇവക്കൊക്കെ വേണ്ട പരിഗണന ഇന്നും കിട്ടിയിട്ടുണ്ടോ എന്ന് ഞാനിപ്പോഴും സംശയിക്കുന്നു!

ചരിത്രനോവലെഴുത്ത് എന്റെ അനുഭവത്തില്‍ അത്ര ന്സ്സാരമല്ല. ചരിത്രം പഠിക്കണം.അതു നോവലിലേക്കടുപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയണം.ഭാവന,കാല്പനികത എന്നിവചേര്‍ത്ത് കഥാപാത്രങ്ങളെ സൃഷടിച്ച് ചിലയവസരങ്ങളില്‍ പാലംപണിയണം.എന്നാലൊട്ട് യാഥാര്‍ത്ഥകഥാപാത്രങ്ങളെ വിട്ടുകളയുകയോ,മൂലകഥക്ക ് അല്ലെങ്കില്‍ ചിരിത്രസംഭവങ്ങള്‍ക്ക് കോട്ടംതട്ടുകയോ ആവരുത്.ചരിത്രത്തെ വളച്ചൊടിക്കരുത്.കാലം,ഭൂപ്രകൃതി,സഞ്ചാരസൗകര്യങ്ങള്‍,ആണ്ട്,തീയതി,എന്തിന് വസ്ത്രധാരണരീതികള്‍ പോലും കൃത്യമായി പഠിച്ചിരിക്കണം.ഓര്‍മ്മ കൃത്യമായികൊണ്ടുപോകുകതന്നെ വേണം ചരിത്രരചനക്ക്.സമയം എത്ര എടുക്കുമെന്ന് പറയാനാവില്ത.ചരിത്രപഠനത്തിനുശേഷമുള്ള ഘനനവുംമനനവും കഴിഞ്ഞേ എഴുത്തിനൊഴുക്കുണ്ടാകൂ.എങ്കിലുംഇതൊക്കെ ഒരാവേശംതന്നെ.ചരിത്രം പഠിക്കാം.ചരിത്രത്തിലെ സൂക്ഷ്മാംശങ്ങളെ ഊതിക്കാച്ചി പഴുപ്പിച്ച് ചരിത്രത്തിന് ജീവന്‍കൊടുക്കാനും സ്വയംഅറിവ് വര്‍ദ്ധിപ്പിക്കാനും മറ്റുള്ളവര്‍ക്ക് അതുപകരാനും കഴിയുന്ന നിര്‍വൃതിയാണ് ഇപ്പോഴും ചരിത്രത്തിലെന്നെ പടിച്ചുനിര്‍ത്തുന്നത്.വീണ്ടുമൊരു ചരിത്രനോവലിന്റെ സൃഷ്ിടയുടെ ആലോചനയില്‍ത'െ ഞാന്‍,സാധിക്കുമെങ്കില്‍!

................................. (ഇക്കഴിഞ്ഞ ലാനാസമ്മേളനത്തിന്‌വേണ്ടി തയ്യാാറാക്കിയ പ്രബന്ധം.ചില കുടുംബപ്രശ്‌നങ്ങള്‍മൂലം കണ്‍വന്‍ഷനില്‍ എത്താനും പ്രബന്ധം അവതരിപ്പിക്കാനും കഴിയാതെവന്ന സാഹചര്യത്തില്‍ സാഹിത്യപ്രേമികള്‍ക്ക് അര്‍പ്പിക്കട്ടെ!)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code