തലശേരി: സമൂഹത്തെ മൂല്യവത്കരിക്കുന്നതില് ചെറുപുഷ്പ മിഷന്‍ലീഗിന്റെ പങ്ക് ശ്ലാഘനീയമാണെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം. തലശേരി അതിരൂപതയില്‍ നടത്തിയ ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന മാനേജിംഗ് കമ്മിറ്റി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. 11, 12 തീയതികളിലായി നടത്തിയ ക്യാമ്പ് തലശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം പോണാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോസ് പുതിയപറമ്പില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോസ് പാലക്കില്‍, ഫാ. ആന്റണി തെക്കേമുറി, ഫാ. റോയി കണ്ണന്‍ചിറ സിഎംഐ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു.
2013-14 പ്രവര്‍ത്തനവര്‍ഷത്തെ വിശ്വാസവഴിയെ വിശുദ്ധിയിലേക്ക് എന്ന പഠനവിഷയം ഉള്‍ക്കൊണ്ടു പുറത്തിറക്കിയ പ്രവര്‍ത്തന മാര്‍ഗരേഖ മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. സോണി വടയാപറമ്പിലിനു നല്കി മാര്‍ ജോര്‍ജ് വലിയമറ്റം പ്രകാശനം ചെയ്തു.
സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു മുളയോലില്‍, ജനറല്‍ സെക്രട്ടറി ബെന്നി മുത്തനാട്ട്, സിസ്റ്റര്‍ ലിസ അലക്സ്, ഫാ. തോമസ് കൊച്ചുകരോട്ട്, ഫാ. ആന്റണി തെക്കേമുറി, വില്‍സണ്‍ ഈരൂരിക്കല്‍, ലൂക്ക് അലക്സ് എന്നിവര്‍ പ്രസംഗിച്ചു. നോബിള്‍ വലിയമറ്റം, അലക്സ് പുനലൂര്‍, കെ.പി. മാത്യു കടന്തോട്ട്, ബിനു മാങ്കൂട്ടം, സിസ്റ്റര്‍ റിന്‍സി, ജിജു കോലക്കുന്നേല്‍, ജോണി കുന്നയില്‍, സിബി കളപ്പുരയ്ക്കല്‍, ജിജി തെക്കുംചേരിക്കുന്നേല്‍, ഏലിക്കുട്ടി എടാട്ട് തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്കി.
Comments